മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ അൽ നാസറിന് ജയം സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഡമാകിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് അൽ നാസർ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളാണ് അൽ നാസറിന് വിജയം നേടിക്കൊടുത്തത്.മത്സരത്തിന്റെ 56 ആം മിനുട്ടിൽ 25 വാരയിൽ നിന്നെടുത്ത ഫ്രീകിക്ക് അഞ്ച് പേരടങ്ങുന്ന പ്രതിരോധ ഭിത്തിയെ മറികടന്ന് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.റൊണാൾഡോയുടെ ഗോൾ […]

കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് ലീഡ് നേടി.രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടി. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നിരവധി മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. പരിക്കും സസ്‌പെൻഷനും മൂലം നിരവധി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കാണ് ഇന്ന് കളിക്കാൻ സാധിക്കാതിരുന്നത്. […]

ആവേശപ്പോരിൽ ചണ്ഡീഗഡിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള |Kerala Cricket

സൈദ് മുഷ്തഖ്‌ അലി ട്രോഫിയിലെ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള ടീം. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിൽ കേരളത്തിനായി സഞ്ജു സാംസൺ, വിഷ്ണു വിനോദ്, വരുൺ നായനാർ എന്നിവർ ബാറ്റിംഗിൽ തിളങ്ങി. ബോളിങ്ങിൽ ബേസിൽ തമ്പിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എന്തായാലും കേരളത്തിനെ സംബന്ധിച്ച് ഒരുപാട് വിലപ്പെട്ട വിജയം തന്നെയാണ് ചണ്ഡിഗഡ് ടീമിനെതിരെ നേടിയിരിക്കുന്നത്.മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി […]

‘പാകിസ്ഥാന്‍ സിന്ദാബാദ്’ ഇവിടെ വേണ്ട! ‘ പാക് ആരാധകനെതിരെ പോലീസ് |World Cup 2023

വീണ്ടും ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ വിവാദം. പാക്കിസ്ഥാന്റെ ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിവാദമായിരിക്കുന്നത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം നടന്നത്. നിർണായക മത്സരമായതിനാൽ തന്നെ ഒരുപാട് ആരാധകർ മത്സരം കാണാൻ ഒത്തുകൂടിയിരുന്നു. ഇതിൽ ഓസ്ട്രേലിയയുടെയും പാകിസ്താന്റെയും ആരാധകരായിരുന്നു കൂടുതലും. എന്നാൽ മത്സരത്തിനിടയിൽ നടന്ന അപലപനീയമായ ഒരു രംഗമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.മത്സരത്തിനിടെ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിച്ച ഒരു ആരാധകനെ പോലീസ് […]

വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസൺ , സയീദ് മുഷ്തഖ് അലി ട്രോഫിയിൽ ചണ്ഡീഗണ്ടിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ

സയീദ് മുഷ്തഖ് അലി ട്രോഫിയിൽ ചണ്ഡീഗർഹിനെതിരായ മത്സരത്തിൽ തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവെച്ച് സഞ്ജു സാംസൺ. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയമായി മാറിയ സഞ്ജു സാംസൺ ചണ്ഡിഗർഹിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ സഞ്ജു 32 പന്തുകൾ നേരിട്ട് 52 റൺസാണ് നേടിയത്. ചണ്ഡീഗർഹ് ടീമിനെ പൂർണമായും അടിച്ചുതുരത്തിയാണ് സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന്റെ ഈ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ മത്സരത്തിൽ വമ്പൻ സ്കോറിൽ എത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ കേരളം […]

‘കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിരമിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്റെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്’: അഡ്രിയാൻ ലൂണ |Adrian Luna | Kerala Blasters

2021-ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ വളരെ പെട്ടെന്ന് തന്നെ ക്ലബ്ബിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മാറി. തന്റെ അരങ്ങേറ്റ സീസണിൽ അദ്ദേഹം ക്ലബിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് നയിക്കുകയും തുടർന്നുള്ള സീസണിൽ അവരെ പ്ലേഓഫിലേക്ക് നയിക്കുകയും ചെയ്തു. ഈ സീസണിൽ ആദ്യ മൂന്ന് ഐ‌എസ്‌എൽ മത്സരങ്ങളിൽ ഇതിനകം രണ്ട് ഗോളുകൾ നേടിയ ഉറുഗ്വേൻ മിഡ്‌ഫീൽഡർ ക്ലബ്ബിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. ഒരു ക്രിയേറ്റീവ് പ്ലേ മേക്കർ എന്ന നിലയിലും […]

ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ? : തന്റെ ഇഷ്ടതാരത്തെക്കുറിച്ച് പറഞ്ഞ് അഡ്രിയാൻ ലൂണ|Kerala Blasters |Adrian Luna

കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2021 -22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ലൂണയുടെ പങ്ക് വളരെ വലുതായിരുന്നു.മുൻ സീസണുകളിലെപ്പോലെ ഇക്കുറിയും ലൂണയെ ചുറ്റിപ്പറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തന്ത്രങ്ങൾ ഒരുക്കുന്നത് . ഈ സീസണിൽ ആദ്യ മൂന്ന് ഐ‌എസ്‌എൽ മത്സരങ്ങളിൽ ഇതിനകം രണ്ട് ഗോളുകൾ നേടിയ ഉറുഗ്വേൻ മിഡ്‌ഫീൽഡർ ക്ലബ്ബിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു.ഒരു ക്രിയേറ്റീവ് പ്ലേ മേക്കർ എന്ന നിലയിലും […]

‘വ്യക്തിപരമായ നാഴികക്കല്ലുകളല്ല, ടീമിനെ ഒന്നാമതെത്തിക്കണം’: 48-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കാൻ സിംഗിൾസ് നിഷേധിച്ച വിരാട് കോഹ്‌ലിക്കെതിരെ പൂജാര |World Cup 2023

ഒരു അവിസ്മരണീയ ഇന്നിംഗ്സ് തന്നെയായിരുന്നു ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി കാഴ്ചവച്ചത്. മത്സരത്തിൽ ഒരു പടുകൂറ്റൻ സിക്സർ നേടിയാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ സെഞ്ച്വറി പൂർത്തീകരിക്കാൻ വിരാട് കോഹ്ലി കളിച്ച രീതി ഒരു വിഭാഗം ആരാധകരിൽ വളരെ വലിയ വിമർശനമുണ്ടാക്കി. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ടീമിന്റെ നെറ്റ് റൺറേറ്റിന് പകരം തന്റെ നാഴികക്കല്ലിന് കോഹ്ലി പ്രാധാന്യം നൽകി എന്ന വിമർശനമായിരുന്നു ഉയരുന്നത്. ഇക്കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് […]

വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു , എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് 2-1 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തങ്ങളുടെ ലീഗ് മത്സരത്തിൽ ഇവാൻ വുകോമാനോവിച്ചിന്റെ ടീം വിജയ ട്രാക്കിലേക്ക് മടങ്ങാനുള്ള കഠിന ശ്രമത്തിലാണ്. പഞ്ചാബ് എഫ്‌സിയുമായുള്ള അവസാന മത്സരം നോർത്ത് ഈസ്റ്റ്സ് സമനില വഴങ്ങിയിരുന്നു. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറെ പ്രതീക്ഷയോടെയാണ് ഏറ്റുമുട്ടുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് […]

ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ഭാര്യാപിതാവ് ഷാഹിദ് അഫ്രീദിയുടെ നേട്ടത്തിന് ഒപ്പമെത്തി ഷഹീൻ അഫ്രീദി |Shaheen Afridi

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ 50 ഓവറിൽ 367 റൺസ് അടിച്ചെടുത്തു.ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് 259 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. ഓസ്‌ട്രേലിയ 400 റൺസ് പ്രതീക്ഷിച്ചെങ്കിലും ഷഹീൻ അഫ്രീദിയുടെ മിന്നുന്ന ബൗളിംഗ് അവർക്ക് തടയിട്ടു. ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റുകളാണ്‌ മത്സരത്തിൽ നേടിയത്.അഫ്രീദി തന്റെ പത്ത് ഓവറിൽ 54 റൺസ് വിട്ടുകൊടുത്താണ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്.ലോകകപ്പ് ചരിത്രത്തിലെ ഷഹീന്റെ രണ്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. പാക്കിസ്ഥാനുവേണ്ടി ലോകകപ്പ് […]