അഫ്ഗാനിസ്ഥാനെ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീമെന്ന് വിശേഷിപ്പിച്ച് ഇർഫാൻ പത്താൻ |World Cup 2023
ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഏഷ്യൻ ടീം എന്നാണ് അഫ്ഗാനിസ്ഥാനെ പത്താൻ വിശേഷിപ്പിച്ചത്.2023 ലോകകപ്പിൽ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. മുൻ ലോകകപ്പ് ചാമ്പ്യൻമാരായ ശ്രീലങ്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെ വിജയങ്ങൾ രേഖപ്പെടുത്തിയ അവർ ഓസ്‌ട്രേലിയൻ സൗത്ത് ആഫ്രിക്ക ടീമുകളെ വിറപ്പിക്കുകയും ചെയ്തു.ഈ ടൂർണമെന്റിന് മുമ്പ് അഫ്ഗാനിസ്ഥാന് ലോകകപ്പിൽ രണ്ട് വിജയങ്ങൾ […]