കിരീടം ലക്ഷ്യമാക്കി ലയണൽ മെസ്സിയും ഇന്റർ മയാമിയും ഇറങ്ങുന്നു |Lionel Messi |Inter Miami

ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ട് നാല് ആഴ്ചകൾക്ക് ശേഷം ഇന്റർ മിയാമിക്കൊപ്പം തന്റെ ആദ്യ ട്രോഫി നേടാനിറങ്ങുകയാണ് ലയണൽ മെസ്സി. നാളെ ഇന്ത്യൻ സമയം കാലത്ത് 6 -30 ന് നടക്കുന്ന ലീഗ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമി നാഷ്‌വില്ലെയെ നേരിടും.മെക്സിക്കൻ ലിഗ MX ക്ലബ്ബുകളും മേജർ ലീഗ് ക്ലബ്ബുകളും ഉൾപ്പെട്ട ടൂർണമെന്റിൽ മിന്നുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്. ആറു മത്സരങ്ങൾ കളിച്ച 36 കാരൻ 9 ഗോളുകൾ നേടി ടൂർണമെന്റിന്റെ ടോപ് സ്‌കോറർ സ്ഥാനത്താണ്. ബാഴ്‌സലോണ, […]

‘വിരാട് കോഹ്‌ലി ബാബർ അസമിനെപ്പോലെ സ്ഥിരതയുള്ളവനല്ല’: മുൻ പാക് പേസർ

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒന്നിലധികം തവണ ഏറ്റുമുട്ടും. രണ്ട് ഏഷ്യൻ വമ്പന്മാർക്കും കോണ്ടിനെന്റൽ ടൂർണമെന്റിന്റെ ഫൈനലിലെത്താൻ കഴിഞ്ഞാൽ വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2023 ൽ രണ്ട് ടീമും രസ്പരം മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. 2023ലെ ഏകദിന ലോകകപ്പിൽ ഒക്ടോബർ 14ന് (ശനി) അഹമ്മദാബാദിൽ നടക്കുന്ന മെഗാ പോരാട്ടത്തിലും അവർ പരസ്പരം ഏറ്റുമുട്ടും.ഇരു ടീമുകളിലെയും സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയിലും ബാബർ അസമിലുമാണ് എല്ലാവരുടെയും ശ്രദ്ധ.ലോകകപ്പ് പോരാട്ടത്തിന് ഏകദേശം രണ്ട് മാസം ശേഷിക്കെ, […]

ക്രിസ്റ്റ്യാനോ റൊണാൾഡോ ,കരീം ബെൻസിമ, നെയ്മർ .. ആരായിരിക്കും ഇന്ത്യയിൽ കളിക്കാനെത്തുക ?

2023-24 ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ ടീമാണ് മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ സീസണിൽ ഐ‌എസ്‌എൽ ഷീൽഡ് നേടിയ മുംബൈ സിറ്റി എഫ്‌സി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു സ്ഥാനത്തിനായുള്ള പ്ലേ ഓഫ് ഗെയിമിൽ 2021-22 ഷീൽഡ് ജംഷഡ്പൂർ എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തിയാണ് യോഗ്യത ഉറപ്പാക്കിയത്. 2024-25 സീസണിൽ ആരംഭിക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബുകൾ പങ്കെടുക്കില്ലെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ഔദ്യോഗികമായി അറിയിച്ചു. തൽഫലമായി, ഭാവിയിൽ ഏഷ്യയിലെ പ്രീമിയർ […]

സഞ്ജു സാംസണല്ല! ശ്രേയസ് അയ്യർ ലഭ്യമല്ലെങ്കിൽ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റർ ഈ താരമായിരിക്കണമെന്ന് സൗരവ് ഗാംഗുലി

ഏഷ്യാ കപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ഫിറ്റ്നസിൽ ഇന്ത്യ ഇപ്പോഴും വിയർക്കുകയാണ്. കോണ്ടിനെന്റൽ ടൂർണമെന്റിനായി രാഹുൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏഷ്യാ കപ്പിനും 2023 ലോകകപ്പിനും അയ്യരുടെ ലഭ്യതയെക്കുറിച്ച് ഇപ്പോഴും സംശയമുണ്ട്. ഏകദിന ക്രിക്കറ്റിൽ നാലാം സ്ഥാനത്തെത്തിയ അയ്യർ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി ഉയർന്നു. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.നിലവിൽ അയ്യരുടെ നിലവാരമുള്ള ഒരു ബാറ്റ്‌സ്മാൻ ഇന്ത്യയിലില്ല. എന്നാൽ സഞ്ജു സാംസണെയും ഇഷാൻ കിഷനെയും […]

ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യ മത്സരത്തിൽ തന്നെ അപൂർവ റെക്കോർഡ് സൃഷ്ടിച്ച് ജസ്പ്രീത് ബുംറ |Jasprit Bumrah

ഡബ്ലിനിലെ ദ വില്ലേജിൽ ഇന്ത്യയും അയർലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ ജസ്പ്രീത് ബുംറ ഏകദേശം 11 മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ്.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ വലംകൈയ്യൻ മത്സരത്തിന്റെ രണ്ടാം പന്തിൽ മുൻ അയർലൻഡ് നായകനെ പുറത്താക്കി. മത്സരത്തിലെ ആദ്യ പന്തിൽ ബൽബിർണി ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തിൽ തന്റെ സ്റ്റംപ് തകർത്ത് പ്രതികാരം ചെയ്തു. മൂന്ന് പന്തുകൾക്ക് ശേഷം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോർക്കൻ […]

നെയ്മർ തിരിച്ചെത്തി, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്രാരംഭ രണ്ട് റൗണ്ടുകൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് ഫെർണാണ്ടോ ഡിനിസ്. സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയ സൂപ്പർ താരം നെയ്മറും ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തി. പരിക്ക് മൂലം ഈ വര്ഷം ആദ്യ നടന്ന സൗഹൃദ മത്സരങ്ങളിൽ നെയ്മർ ബ്രസീലിനായി കളിച്ചിരുന്നില്ല. ബെലെമിൽ സെപ്തംബർ 8ന് ബൊളീവിയയെ നേരിടുന്ന ബ്രസീൽ നാല് ദിവസത്തിന് ശേഷം ലിമയിൽ പെറുവിനെ നേരിടും.മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ ഫിഫ അന്വേഷണത്തിന്റെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും ജയിക്കാനാവാതെ അൽ നാസർ : ഗോളും അസിസ്റ്റുമായി അരങ്ങേറ്റം ഗംഭീരമാക്കി ഹാരി കെയ്ൻ

സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ താവൂൻ ആണ് അൽ നാസറിനെ പരാജയപ്പെടുത്തിയത്.റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ താവൂനായി ലിയാൻ‌ഡ്രെ ലവാംബയും അഹമ്മദ് സാലിഹ് ബാഹുസൈനും ഗോളുകൾ നേടി. ആദ്യ പകുതിയിൽ ലവാംബ ആദ്യ ഗോൾ നേടിയപ്പോൾ അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ ബഹുസൈൻ സന്ദർശകർക്കായി ഗോൾ നേടി.പരിക്ക് മൂലം കഴിഞ്ഞ ആഴ്ച […]

ബംഗളുരുവിനോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് , നോക്ക് ഔട്ട് പ്രതീക്ഷകൾക്ക് തിരിച്ചടി |Kerala Blasters

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ റിസേർവ് സ്ക്വാഡുമായി എത്തിയ ബംഗളൂരിവിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ഹോർമിപാം രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ചത്. ബംഗളുരുവിലെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ബോക്സ് ലക്ഷ്യമാക്കി ബംഗളുരു ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 8 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച മുന്നേറ്റം കണ്ടു.ലൂണയും പ്രബീറും ചേർന്നുള്ള മുന്നേറ്റത്തിൽ നിന്നും […]

പുറത്ത് വന്നത് നിർണായക തീരുമാനങ്ങൾ , ലോകകപ്പ് നേടിയില്ലെങ്കിൽ ദ്രാവിഡ് പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ സംബന്ധിച്ചു വളരെ അധികം നിർണായകമായ കുറച്ച് മാസങ്ങളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ടീം ഏഷ്യ കപ്പ് അടക്കം തയ്യാറെടുപ്പ് നടത്തുകയാണ്. സ്വന്തം മണ്ണിലെ ലോകക്കപ്പ് ജയിക്കുക എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചു അഭിമാന കാര്യം കൂടിയാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാമ്പിൽ അനേകം ചർച്ചകൾ അടക്കം സജീവമാണ്. അതേസമയം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അടുത്ത ആഴ്ച ആരംഭം കുറിക്കാൻ പോകുന്ന ഏഷ്യ കപ്പിനും […]

‘മാർവെൽ ഗോളാഘോഷം’ : ഇന്റർ മയാമിയിലെ ഗോൾ ആഘോഷങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിയിലേക്കുള്ള ലിയോ മെസ്സിയുടെ വരവ് അമേരിക്കയെ പിടിച്ചുകുലുക്കി. എന്നാൽ ശ്രദ്ധ പിടിച്ചുപറ്റുന്നത് മെസിയുടെ ഗോളുകളും അസിസ്റ്റുകളും മാത്രമല്ല അദ്ദേഹത്തിന്റെ ഗോൾ ആഘോഷങ്ങൾ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.ഗോളുകൾ നേടിയതിന് ശേഷം മെസ്സി മാർവൽ-തീം ആഘോഷങ്ങൾ ചെയ്യുന്നതാണ് കാണാൻ സാധിച്ചത്. അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ മെസ്സി ഗോൾ കണ്ടെത്തിയപ്പോൾ, ഇന്റർ മിയാമി ഉടമ ഡേവിഡ് ബെക്കാമിനെ ചൂണ്ടിക്കാണിച്ച് ‘ഹോൾഡ് മൈ ബിയർ’ ആഘോഷം നടത്തുകയാണെന്ന് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ മെസ്സിയുടെ ഭാര്യ ആന്റണെല റൊക്കൂസോ പോസ്റ്റ് ചെയ്ത […]