‘അമ്പയർമാർ കോമൺ സെൻസ് ഉപയോഗിക്കണം’ : ആഞ്ചലോ മാത്യൂസിന്റെ ടൈംഔട്ടിൽ അമ്പയർമാർക്കെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ് |World Cup 2023
ഡൽഹിയിൽ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടെ ആഞ്ചലോ മാത്യൂസിനെ ടൈംഔട്ടാക്കിയതിനെതിരെ അമ്പയർമാരെ വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നിംഗ്‌സിന്റെ 25-ാം ഓവറിൽ ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയ മാത്യൂസ് പന്ത് നേരിടുംമുന്‍പ് ഹെല്‍മറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലമാണ് മാറ്റാൻ ആവശ്യപ്പെട്ടത്.പുതിയ ഹെല്‍മറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു. പിന്നാലെ അമ്പയര്‍മാര്‍ ഔട്ട് വിധിക്കുകയും ചെയ്തു. നിയമപ്രകാരം ക്രീസിലുള്ള ബാറ്റര്‍ ഔട്ടാകുകയോ റിട്ടയര്‍ […]