വണ്ടർ ഗോളിൽ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല |Brazil
ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 86 ആം മിനുട്ടിൽ എഡ്വേർഡ് ബെല്ലോ നേടിയ അക്രോബാറ്റിക് ഗോളാണ് വെനിസ്വേലക്ക് സമനില നേടിക്കൊടുത്തത്. വിരസമായ ആദ്യ പകുതിക്ക് ശേഷം ഗബ്രിയേലിന്റെ ഗോളാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്.ഇതോടെ പരാഗ്വേക്കെതിരെ ഒരു ഗോൾ ജയം നേടിയ അര്ജന്റീന ബ്രസീലിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ബ്രസീലിന്റെ മുന്നേറ്റത്തോടെ വെനിസ്വേലക്കെതിരായ മത്സരം ആരംഭിച്ചത് . […]