വെടിക്കെട്ട് സെഞ്ചുറിയുമായി രോഹിത് ശർമ്മ , അഫ്ഗാനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023
ലോകകപ്പിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 90 പന്തുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യയുടെ ഈ പടുകൂറ്റൻ വിജയം. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ ടീമിന്റെ വിജയത്തിൽ നിർണായകമായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 272 എന്ന സ്കോറിൽ എത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമ നിറഞ്ഞാടുന്നതാണ് കണ്ടത്. രോഹിത് ശർമയുടെ ആറാട്ടിൽ ഇന്ത്യ അനായാസം […]