ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ ആരാണ് പ്ലെയിങ് ഇലവനിൽ നിന്നും പുറത്താവുക ? |Hardik Pandya |World Cup 2023
വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കിൽ നിന്ന് തിരിച്ചെത്തിയാൽ ആരെയാണ് ഇന്ത്യയുടെ പതിനൊന്നിൽ ഒഴിവാക്കേണ്ടത് ?ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ടീം മാനേജ്മെന്റിന്റെയും മനസ്സിൽ ഈ ചോദ്യം ഉണ്ടാവും. ഒക്‌ടോബർ 19 ന് പൂനെയിൽ ബംഗ്ലാദേശിനെതിരെ കളിക്കുന്നതിനിടെ പാണ്ഡ്യ തന്റെ ഫോളോ-ത്രൂവിൽ വഴുതി വീഴുകയും കണങ്കാലിന് പരിക്കേറ്റതിനാൽ ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പോരാട്ടം നഷ്‌ടപ്പെടുകയും ചെയ്തു.പാണ്ഡ്യയുടെ അഭാവത്തിൽ ഇന്ത്യ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി, ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരെ പ്ലേയിംഗ് ഇലവനിൽ സൂര്യകുമാർ യാദവിനെയും മുഹമ്മദ് ഷമിയെയും […]