അരങ്ങേറ്റ മത്സരത്തിലെ ഫ്രീകിക്ക് ഗോളിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi
ഇന്റർ മിയാമിക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തത്.ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ ക്രൂസ് അസൂളിനെതിരെയുള്ള ഇന്റർ മിയാമിയുടെ മത്സരം ആരാധകരുടെ സ്മരണയിൽ എക്കാലവും ഉണ്ടായിരിക്കും. മെസ്സി തന്റെ ഇന്റർ മിയാമി അരങ്ങേറ്റം നടത്തുകയും സ്റ്റോപ്പേജ് ടൈമിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മിയാമിയെ വിജയത്തിലെത്തിക്കുകയും ചെയ്തു.ക്രൂസ് അസുലിനെതിരെ 2-1 ന്റെ വിജയമാണ് ഇന്റർ നേടിയത്.ലീഗ് കപ്പ് മത്സരത്തിനിടെ 54-ാം മിനിറ്റിൽ പകരക്കാരനായി അവതരിപ്പിച്ച […]