ഏകദിന ബാറ്റിംഗിൽ ബാബർ അസമിന്റെ ഒന്നാം സ്ഥാനം തെറിക്കും ,ശുഭ്മാൻ ഗിൽ തൊട്ടടുത്ത് |Shubman Gill
എംആർഎഫ് ടയേഴ്‌സ് ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ അസമിന്റെ ലീഡ് വെറും ആറ് റേറ്റിംഗ് പോയിന്റായി ചുരുങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ഓപ്പണിങ് ബാറ്റർ ശുഭ്‌മാൻ ഗില്ലിന് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനുള്ള മികച്ച അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.ലോകകപ്പ് ക്രിക്കറ്റിൽ ഇതുവരെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 157 റൺസ് നേടിയ ബാബർ അസം 829 റേറ്റിംഗ് പോയിന്റാണ് നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 95 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന് 823 റേറ്റിംഗ് പോയിന്റുണ്ട്.ഫോമിലുള്ള ദക്ഷിണാഫ്രിക്കൻ ക്വിന്റൺ ഡി […]