സൗദി അറേബ്യക്കെതിരെ തോൽവി, ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ നിന്നും ഇന്ത്യ പുറത്ത്|India Vs Saudi Arabia
ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി.ഹാങ്‌ഷൗവിലെ ഹുവാങ്‌ലോംഗ് സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ഖലീൽ മാറൻ നേടിയ ഇരട്ട ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. സൗദിയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.22 ആം മിനുട്ടിൽ സൗദി താരം മുസാബ് അൽ-ജുവൈർ തൊടുത്ത ഷോട്ട് കീപ്പർ ധീരജിനെ മറികടന്നെങ്കിലും ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. 25 ആം മിനുട്ടിൽ ബോക്‌സിന് പുറത്ത് പന്ത് ലഭിച്ച […]