അൽ നാസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ സാദിയോ മാനെ |Sadio Mane

ദ്ധതികളിൽ ഉൾപ്പെടില്ലെന്ന് ബയേൺ മ്യൂണിക്ക് അറിയിച്ചിരുന്നു. 31-കാരനായ ഫോർവേഡ് സ്ക്വാഡിലെ വലിയ വരുമാനക്കാരിൽ ഒരാളാണ്.സെനഗലീസ് താരം കഴിഞ്ഞ സീസണിൽ 38 മില്യൺ യൂറോക്കാണ് ലിവർപൂളിൽ നിന്ന് ബവേറിയക്കാർക്കൊപ്പം ചേർന്നത്. എന്നാൽ ക്ലബ്ബിൽ റോബർട്ട് ലെവൻഡോവ്സ്കി അവശേഷിച്ച ശൂന്യത നികത്താൻ അദ്ദേഹം പരാജയപെട്ടു.ആദ്യ സീസൺ മാനെയുടെയും ബയേണിന്റെയും പ്ലാൻ അനുസരിച്ച് നടന്നില്ല. ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം സാദിയോ മാനേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിലേക്ക് ചേരാൻ ഒരുങ്ങുകയാണ്.മാനെയുടെ പ്രതിനിധികൾ അൽ നസ്ർ അധികൃതരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ലിവർപൂളിലെ […]

‘ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരിൽ ഒരാളാണ് അശ്വിൻ’ : ഇന്ത്യയുടെ ബൗളിംഗ് കോച്ച്

ഡൊമിനിക്കയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്.രണ്ടാം ഇന്നിംഗ്‌സിൽ 7 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ കളിയിൽ ആകെ 12 വിക്കറ്റുകൾ വീഴ്ത്തി, പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 141 റൺസിനും പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 10 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമെന്ന ഇതിഹാസ താരം അനിൽ കുംബ്ലെയുടെ റെക്കോർഡിനൊപ്പമെത്തി അശ്വിൻ. അശ്വിന്റെ എട്ടാമത്തെ 10 വിക്കറ്റ് നേട്ടം […]

’38 ആം വയസ്സിലും എതിരാളികളില്ലാതെ ക്രിസ്റ്റ്യാനോ’ : മെസ്സിയെ പിന്തള്ളി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി റൊണാൾഡോ

പോർച്ചുഗൽ സൂപ്പർ താരം മറ്റൊരു റെക്കോർഡും തന്റെ പേരിൽ കുറിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന ഗിന്നസ് റെക്കോർഡ് ആണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ലയണൽ മെസ്സിയെ പിന്തള്ളിയാണ് പോർച്ചുഗീസ് സൂപ്പർ താരം പുതിയ ലോക റെക്കോർഡ് കുറിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ ഫോബ്‌സിന്റെ പട്ടികയിൽ മൂന്നാം തവണയും റൊണാൾഡോ ഒന്നാമതെത്തി.2023 മെയ് 1 വരെയുള്ള 12 മാസങ്ങളിൽ, അൽ നാസർ ഫോർവേഡിന്റെ ഏകദേശ വരുമാനം ഏകദേശം […]

ഇഷാൻ കിഷനോട് ദേഷ്യപ്പെട്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് രോഹിത് ശർമ്മ

വെസ്റ്റിൻഡിസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് യുവതാരം ഇഷാൻ കിഷൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായ പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ മറ്റൊരു വെടിക്കെട്ട് വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു. പ്രകടനത്തിൽ പന്തിനോട് സാമ്യമുള്ള ശൈലി തന്നെയാണ് കിഷന്റെതും. അതിനാലാണ് ഇന്ത്യ ഇഷൻ കിഷനെ പരമ്പരയിൽ പരീക്ഷിച്ചത്. ആദ്യ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം തന്നെ കിഷൻ കാഴ്ചവയ്ക്കുകയുണ്ടായി. എന്നാൽ ബാറ്റിംഗിൽ വലിയൊരു പ്രകടനം നടത്താനുള്ള അവസരം കിഷന് ലഭിച്ചില്ല.തന്റെ അരങ്ങേറ്റ […]

സഞ്ജു സാംസണില്ല ! ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ റിതുരാജ് നയിക്കും

ഈ വർഷം സെപ്റ്റംബറിൽ ചൈനയിലെ ഹാങ്‌സൗവിൽ നടക്കാനിരിക്കുന്ന 2022ലെ ഏഷ്യൻ ഗെയിംസിനുള്ള പുരുഷ വനിത ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിച്ചു.ആദ്യമായി ഏഷ്യൻ ഗെയിംസ് ടൂർണമെന്റിന് സ്‌ക്വാഡ് അയക്കാൻ തീരുമാനം കൈകൊണ്ട ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി യുവ താരങ്ങൾ അടങ്ങിയ മികച്ച പുരുഷ സ്‌ക്വാഡിനെയാണ് അയക്കുന്നത്. 2023 സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ 8 വരെ ഷെജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പിംഗ്‌ഫെങ് ക്രിക്കറ്റ് ഫീൽഡിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് ഹാങ്‌സോ 2022-നുള്ള ഇന്ത്യയുടെ […]

‘അശ്വിൻ വരിഞ്ഞുമുറുക്കി’ : വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നിംഗ്സ് വിജയം സ്വന്തമാക്കി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ.ഇന്ത്യ വെസ്റ്റ് ഇൻ‍ഡീസിനെ ഇന്നിങ്സിനും 141 റൺസിനും കീഴടക്കി.രണ്ടാം ഇന്നിങ്സിൽ 71 റൺസിന് ഏഴുവിക്കറ്റെടുത്ത ആർ. അശ്വിനാണ് വിൻഡീസിനെ തകർത്തത്. ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റും നേടിയ അശ്വിന് ആകെ 12 വിക്കറ്റ് സ്വന്തം. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ WTC 2023 ഫൈനൽ തോൽവിയിൽ നിന്ന് വീർപ്പുമുട്ടുന്ന ഇന്ത്യക്ക് ഡൊമിനിക്കയിലെ വിജയം വലിയ ആശ്വാസമാണ് നൽകുന്നത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 421 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ […]

‘കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം എന്നും എന്റെ ഹൃദയത്തിൽ തന്നെയായിരിക്കും’ : സഹൽ അബ്‌ദുൾ സമദ്

സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ ബഗാന്റെ പ്രധാന താരമായ ഡിഫൻഡർ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്കും വന്നിട്ടുണ്ട്. ഇതിനു പുറമെ നിശ്ചിത തുകയും കേരള ബ്ലാസ്റ്റേഴ്‌സിന് സഹൽ അബ്ദുൽ സമദിന്റെ വിട്ടു നൽകുന്നതിൽ നിന്നും ലഭിക്കും. മൂന്ന് വർഷത്തെ കരാറിൽ ആവും സഹൽ ബഗാനുമായി ഒപ്പുവെക്കുക.കളിക്കാരനും ക്ലബും തമ്മിലുള്ള പരസ്പര ഉടമ്പടിക്ക് വിധേയമായി 2 വർഷം കൂടി നീട്ടാനുള്ള ഓപ്ഷനോടെയാണ് സഹൽ മോഹൻ ബഗാനിൽ […]

കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സഹൽ അബ്ദുൽ സമദിന്റെ തീരുമാനം ശെരിയാണോ ? |Sahal Abdul Samad

ആരാധകരുടെ പ്രിയ താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞിരിക്കുകയാണ്. അടുത്ത സീസണിൽ കൊൽക്കത്ത ക്ലബ് മോഹൻ ബഗാനു വേണ്ടിയാണ് താരം ബൂട്ട് ധരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സഹലിന് പകരം മോഹൻ ബഗാനിൽ നിന്ന് പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കും. അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ കൊൽക്കത്ത ക്ലബ് സ്വന്തമാക്കുന്നത്. രണ്ട് കോടി രൂപയാണ് ഫുട്‌ബോൾ താരത്തിന്റെ വാർഷിക പ്രതിഫലം.താരത്തിന്റെ ക്ലബ് മാറ്റത്തിൽ ആരാധകർ കടുത്ത നിരാശയിലാണ്. 2018 മുതൽ ടീമിനായി മിന്നുന്ന […]

‘ഈ സെഞ്ച്വറി എന്റെ മാതാപിതാക്കൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ : അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ശേഷം യശസ്വി ജയ്‌സ്വാൾ

ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാൾ തന്റെ ആദ്യ സെഞ്ച്വറി മാതാപിതാക്കൾക്ക് സമർപ്പിച്ചു . വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തപ്പോൾ, തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ 143 റൺസോടെ ജയ്‌സ്വാൾ പുറത്താകാതെ നിന്നു. രണ്ടാം ദിനം അവസാനിച്ചതിന് ശേഷം സംസാരിച്ച ജയ്‌സ്വാൾ തന്റെ ആദ്യ 100 മാതാപിതാക്കൾക്ക് സമർപ്പിക്കുകയും തന്റെ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഡൊമിനിക്കയിൽ വെസ്റ്റ് […]

കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം തുറന്നു പറഞ്ഞ് സഹൽ അബ്ദുൽ സമദ് | Sahal Abdul Samad

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സഹൽ അബ്ദുൾ സമദിനെ സൈൻ ചെയ്യുന്ന കാര്യം മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2028 വരെ നീളുന്ന അഞ്ച് വർഷത്തെ കരാറിൽ 26-കാരൻ സൈൻ ചെയ്തു. വലിയ ഞെട്ടലോടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഈ വാർത്ത കേട്ടത്.ഇപ്പോഴിതാ എന്ത് കൊണ്ടാണ്് താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നത് എന്നതിനുളള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സഹല്‍. “ഞാൻ മോഹൻ ബഗാൻ ജേഴ്‌സി ധരിക്കുന്നതിൽ അഭിമാനിക്കുന്നു. പച്ച, മെറൂൺ നിറങ്ങൾ ധരിക്കുമ്പോൾ നിങ്ങൾ മറ്റൊരു തലത്തിൽ […]