സഞ്ജു സാംസൺ ടീമിൽ ,രോഹിത് ശർമയും വിരാട് കോലിയും പുറത്ത് : വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു
വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. ഹാർദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റൻ. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ടീമിൽ ഇടംപിടിച്ചില്ല. തിലക് വർമ്മയും യശ്വസി ജയ്സ്വാളും ആദ്യമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇടംപിടിച്ചു. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന്‌ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് കൂടിയാണിത്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. […]