അഫ്ഗാനിസ്ഥാനെതിരെയുള്ള തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് |World Cup 2023
ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 69 റൺസിന് തോറ്റ ഇംഗ്ലണ്ട് നാണക്കേടിന്റെ റെക്കോർഡ് രേഖപ്പെടുത്തി. ഐസിസി ഏകദിന ലോകകപ്പ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ ടെസ്റ്റ് കളിക്കുന്ന 11 രാജ്യങ്ങളോടും തോറ്റ ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 1975-ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് അവരുടെ ആദ്യ ലോകകപ്പ് പരാജയം നേരിട്ടു.നാല് വർഷങ്ങൾക്ക് ശേഷം, 1979 ൽ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റു.1983-ലും 1987-ലും ഏഷ്യൻ വമ്പൻമാരായ ഇന്ത്യയോടും പാക്കിസ്ഥാനോടും തുടർച്ചയായി തോൽവികൾ […]