അമേരിക്കക്കെതിരെ മിന്നുന്ന ജയവുമായി ജർമനി : യൂറോ യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് ജയം
കണക്‌റ്റിക്കട്ടിലെ ഈസ്റ്റ് ഹാർട്ട്‌ഫോർഡിലെ റെന്റ്‌ഷ്‌ലർ ഫീൽഡിൽ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അമേരിക്കയെ പരാജയപെടുത്തി. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ സോളോ ഗോളിൽ അമേരിക്ക ലീഡ് നേടിയെങ്കിലും ശക്തമായ തിരിച്ചു വന്ന ജർമനി വിജയം നേടിയെടുക്കുകയായിരുന്നു. മത്സരത്തിന്റെ 27 ആം മിനുട്ടിലാണ് പുലിസിച്ചിന്റെ മനോഹരമായ ഗോൾ പിറക്കുന്നത്.ഇടത് വിംഗിൽ പന്ത് സ്വീകരിച്ച താരം അതിവേഗം അകത്തേക്ക് വെട്ടിച്ച് ജർമ്മൻ ഡിഫൻഡറെ ഡ്രിബിൾ ചെയ്ത് അമ്പരപ്പിക്കുന്ന കൃത്യതയോടെ ബോക്സിനു പുറത്ത് നിന്നും തൊടുത്ത […]