ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിലും എല്ലാ ടീമുകളെയും പരാജയപെടുത്താനുള്ള ശക്തി ഇന്ത്യൻ ടീമിനുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കർ|World Cup 2023
ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റിട്ടും 2023 ലെ ലോകകപ്പിൽ എല്ലാ ടീമുകളെയും തോൽപ്പിക്കാൻ ഇന്ത്യ ശക്തമാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ഒക്ടോബർ 11 ബുധനാഴ്ച ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന 2023 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഓസ്ട്രേലിയക്കെതിരെ കളിക്കാതിരുന്ന യങ്ങ് ബാറ്റിങ് സെൻസേഷൻ ശുഭ്മാൻ ഗിൽ രണ്ടാം മത്സരത്തിലും കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.ആദ്യ മത്സരത്തിൽ ഗില്ലിന് പകരക്കാരനായി ഇഷാൻ കിഷൻ ഓപ്പണറായെത്തിയെങ്കിലും നിരാശപ്പെടുത്തിയിരുന്നു. പൂജ്യത്തിന് പുറത്തായ […]