ഐഎസ്എല്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മുംബൈ സിറ്റി എഫ്സി- കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം അക്ഷരാർത്ഥത്തിൽ ഒരു ഫുട്ബോൾ മത്സരം എന്നതിലുപരി ഒരു റസ്ലിങ് മത്സരമായിരുന്നു. കാരണം കളത്തിൽ ഇരു ടീമുകളുടെയും താരങ്ങൾ കയ്യാങ്കളിയിൽ ഏർപ്പെടുന്നത് നമ്മൾ കണ്ടതാണ്. ബ്ലാസ്റ്റേഴ്‌സ് താരം പ്രീതം കോട്ടാലിന്റെ കഴുത്ത് വരെ എതിർ ടീം താരം ഞെരിക്കുന്ന ദൃശ്യങ്ങൾ നാം കണ്ടതാണ്. ഒരു ഫുട്ബോൾ മത്സരം റസ്ലിങ് മത്സരമാവാതെ അതിനെ കൃത്യമായി നിയന്ത്രിക്കേണ്ട ചുമതല റഫറിമാർക്കുണ്ടെങ്കിലും കാണേണ്ടത് കാണാൻ കഴിയാത്ത അല്ലെങ്കിൽ കണ്ടാലും കണ്ടില്ലെന്ന് […]