ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം സ്വന്തമാക്കി ഇന്ത്യ |Asian Games
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ച സാഹചര്യത്തിലായിരുന്നു ഇന്ത്യൻ ടീമിന് സ്വർണം ലഭിച്ചത്. മത്സരത്തിൽ വളരെ മികച്ച നിലയിൽ തന്നെയായിരുന്നു ഇന്ത്യൻ ടീം. എന്നാൽ അതിഥിയായി മഴയെത്തിയതോടെ മത്സരം മുടങ്ങി. പിന്നീട് മത്സരം പുനരാരംഭിക്കുവാൻ ശ്രമിച്ചെങ്കിലും വീണ്ടും മഴ എത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ 27ആമത്തെ സ്വർണമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അർഷദ്വീപ് […]