പാകിസ്ഥാനെ തകർത്ത് ഇന്ത്യക്കെതിരെ ഫൈനൽ കളിക്കാൻ അഫ്ഗാനിസ്ഥാൻ |Asian Games 2023
ഏഷ്യൻ ഗെയിംസ് 2023 സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ.ചൈനയിലെ ഹാങ്‌ഷൗവിലെ ZJUT ക്രിക്കറ്റ് ഫീൽഡിൽ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി.116 റൺസ് വിജയലക്ഷ്യം 4 വിക്കറ്റും 13 പന്തും ബാക്കിനിൽക്കെ മറികടക്കാൻ സഹായിച്ച ഗുൽബാദിൻ നായിബാണ് മത്സരത്തിലെ താരം. സെമിയിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഒമൈർ യൂസഫാണ് ക്കിസ്ഥാന്റെ ടോപ് സ്‌കോറർ. യൂസഫ് 19 പന്തിൽ രണ്ട് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 24 റൺസെടുത്തു. […]