‘തിരിച്ചടിച്ച് ഇംഗ്ലണ്ട്’ : മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ മൂന്നു വിക്കറ്റിന് കീഴടക്കി
ആവേശകരമായ മൂന്നാം ആഷസ് ടെസ്റ്റിൽ മിന്നുന്ന ജയവുമായി ഇംഗ്ലണ്ട്. ഹെഡിംഗ്‌ലെയിലെ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ക്രിസ് വോക്‌സ്-മാര്‍ക് വുഡ് എന്നിവരുടെ ഫിനിഷിംഗ് മികവിലും ഇംഗ്ലണ്ട് 3 വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ഇതോടെ സ്‌കോര്‍ 2-1 ആയി. ആദ്യ രണ്ട് ടെസ്റ്റുകളിലും […]