നേപ്പാളിനെ തകർത്തെറിഞ്ഞ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമിയിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ |India |Asian Games
2023ലെ ഏഷ്യൻ ഗെയിംസിന്റെ ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെതിരായ വിജയത്തോടെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യ.23 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202/4 എന്ന എന്ന വമ്പൻ സ്കോറാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ പൊരുതിയെങ്കിലും 179/9 എന്ന സ്കോറിലൊതുങ്ങി. യശസ്വി ജയ്‌സ്വാളിന്റെ അവിശ്വസനീയമായ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്.ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം ഇന്ത്യക്കായി ജയ്‌സ്വാളും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദും ചേർന്ന് 103 റൺസ് കൂട്ടിച്ചേർത്തു.ഗെയ്‌ക്‌വാദ് (25) പുറത്തുപോയെങ്കിലും ജയ്‌സ്വാൾ സെഞ്ച്വറി […]