തന്ത്രങ്ങൾ മാറ്റിമറിച്ചതാണ് കേരള ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചതെന്ന് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവെൻ |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂർ എഫ്‌സിക്കെതിരെ വിജയം സ്വന്തമാക്കിയിരുന്നു.ആദ്യ മത്സരത്തിൽ ബംഗളുരുവിനെതിരെ കൊച്ചിയിൽ വിജയം സ്വന്തമാക്കിയിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം കാണുന്നത്. കഴിഞ്ഞ 9 സീസണുകളിലും ബ്ലാസ്റ്റേഴ്സിന് ആദ്യ രണ്ടു മത്സരം വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.വിരസമായ ഒന്നാം പകുതിക്ക് ശേഷം 74 -ാം മിനിറ്റിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിജയ ഗോള്‍ […]