ലയണൽ മെസ്സിയെ എട്ടാം ബാലൺ ഡി ഓർ നേടുന്നതിൽ നിന്നും തടയാൻ ഏർലിങ് ഹാലണ്ടിന് സാധിക്കുമോ ?|Lionel Messi

യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വതമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയുടെ യുവ നോർവീജിയൻ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ആണ്.2023/2024 സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ മൊണാക്കോയിലെ ഗ്രിമാൽഡി ഫോറത്തിൽ നടന്ന ഗംഭീരമായ ചടങ്ങിലാണ് മാഞ്ചസ്റ്റർ സിറ്റി താരം അവാർഡ് നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്‌ച PFA മെൻസ് പ്ലെയർ ഓഫ് ദ ഇയർ നേടിയതിന് ശേഷം തുടർച്ചയായ ആഴ്‌ചകളിൽ അദ്ദേഹം നേടുന്ന രണ്ടാമത്തെ വ്യക്തിഗത അവാർഡാണിത്. മാഞ്ചസ്റ്റർ സിറ്റിയെ ചരിത്രപരമായ ഡ്രെബിൽ […]

സഞ്ജുവിന്റെ മുന്നിൽ എല്ലാ വാതിലുകളും അടയുമ്പോൾ |Sanju Samson |India

മികച്ച പ്രകടനം പുറത്തെടുത്തിട്ടും 17 അംഗ ഇന്ത്യൻ ഏഷ്യാ കപ്പ് 2023 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല. ടീമിൽ തിരഞ്ഞെടുക്കപ്പെടാത്തതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചു.മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെ വിമർശിച്ചാണ് ആരാധകർ രംഗത്ത് വന്നത്. പരിക്കേറ്റ കെ എൽ രാഹുലിന് പകരക്കാരനായി ടീമിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പാകിസ്താനെതിരെ തന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്തപ്പോൾ സഞ്ജുവിന്റെ സ്ഥാനം റീസർവേ ബെഞ്ചിലായിരുന്നു. രാഹുലിന്റെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി ജൂഡ് ബെല്ലിംഗ്ഹാം |Jude Bellingham

ഇന്നലെ ലാ ലീഗയിൽ ഗെറ്റാഫെക്കെതിരെ 95-ാം മിനിറ്റിൽ നേടിയ സെൻസേഷണൽ വിജയ ഗോളോടെ ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാം. ഇന്നലെ നേടിയ ഗോളോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പമെത്താനും താരത്തിന് സാധിച്ചു. ക്ലബ്ബിനായി തന്റെ ആദ്യ നാല് മത്സരങ്ങളിൽ സ്കോർ ചെയ്താണ് ബെല്ലിങ്‌ഹാം പോർച്ചുഗീസ് ഇതിഹാസത്തിനൊപ്പം തന്റെ പേര് എഴുതി ചേർത്തത്. ഗെറ്റാഫെയ്‌ക്കെതിരെ ബെല്ലിംഗ്ഹാമിന്റെ ഇഞ്ചുറി ടൈമിലെ ഗോൾ കാർലോ ആൻസലോട്ടിയുടെ ടീമിന്റെ തുടർച്ചയായ നാലാം […]

അവസാനം കീഴടങ്ങി , സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് ക്യാൻസറുമായി നീണ്ട പോരാട്ടത്തിൽ പരാജയപ്പെട്ട് 49-ാം വയസ്സിൽ അന്തരിച്ചു.ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ട്രീക്കും അന്തരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു , എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നദീൻ സ്ട്രീക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ ക്രിക്കറ്റ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചു.ഈ വർഷം മെയ് മാസത്തിലാണ് താരം അർബുദത്തിന് ചികിത്സ തേടിയത്. സ്ട്രീക്ക് ദക്ഷിണാഫ്രിക്കയിൽ ചികിത്സയിൽ തേടിയതായി കുടുംബം അറിയിക്കുകയായിരുന്നു. നാല് മാസത്തെ ക്യാൻസറിനോടുള്ള […]

‘സഞ്ജു സാംസണും തിലക് വർമ്മയ്ക്കും സ്ഥാനമില്ല’: ഇന്ത്യയുടെ 15 അംഗ ലോകകപ്പ് 2023 ടീമിൽ ഇടം പിടിച്ച് കെഎൽ രാഹുൽ

ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന 2023 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തതായി റിപ്പോർട്ട്. പരിക്ക് മൂലം ബുദ്ധിമുട്ടുന്ന കെ എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സഞ്ജു സാംസൺ, തിലക് വർമ്മ, പ്രസിദ് കൃഷ്ണ എന്നിവർ ടീമിൽ ഇടം നേടിയില്ല. ലോകകപ്പിനുള്ള പ്രാരംഭ സ്ക്വാഡ് സമർപ്പിക്കാനുള്ള എല്ലാ ടീമുകളുടെയും സമയപരിധി സെപ്റ്റംബർ 5 ആയി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിശ്ചയിച്ചിട്ടുണ്ട്. […]

സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിപ്പിച്ച തകർപ്പൻ ഇന്നിഗ്‌സുമായി ഇഷാൻ കിഷൻ

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷ തന്നെയായിരുന്നു മലയാളി താരം സഞ്ജു സാംസൺ വച്ചിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച ഒരു കിടിലൻ ഇന്നിംഗ്സാണ് ഏഷ്യാകപ്പിന്റെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കാഴ്ചവച്ചത്. കിഷന്റെ ഈ ഇന്നിങ്സോടെ ടീമിലേക്ക് തിരികെയെത്താനുള്ള സഞ്ജുവിന്റെ ചെറിയ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഇന്ത്യ ഏഷ്യാകപ്പിൽ ഉൾപ്പെടുത്തിയിരുന്നത് കെഎൽ രാഹുലിനെയായിരുന്നു. എന്നാൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിലാണ് കിഷനെ […]

ബെല്ലിംഗ്ഹാമിന്റെ ഗോളിൽ പിന്നിൽ നിന്നും തിരിച്ചടിച്ച് റയൽ മാഡ്രിഡ് :നാപോളിയെ കീഴടക്കി ലാസിയോ :ഫെർഗൂസന്റെ ഹാട്രിക്കിൽ ന്യൂ കാസിലിനെ വീഴ്ത്തി ബ്രൈറ്റൻ

ലാലിഗയിൽ ജൂഡ് ബെല്ലിംഗ്ഹാം ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ വിജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് റയൽ നേടിയത്.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാഡ്രിഡിൽ ചേർന്നതിന് ശേഷം തന്റെ ആദ്യ നാല് മത്സരങ്ങളിൽ തന്റെ അഞ്ചാം ഗോൾ നേടിയ ഇംഗ്ലണ്ട് മിഡ്ഫീൽഡർ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.നാല് കളികളിൽ നിന്ന് 12 പോയിന്റുമായി മാഡ്രിഡ് ഒന്നാമതാണ്. ഡിഫൻഡർ ഫ്രാൻസ് ഗാർസിയയുടെ പിഴവിനുശേഷം 11-ാം മിനിറ്റിൽ ഗെറ്റാഫെയ്‌ക്കായി ബോർജ മയോറൽ സ്‌കോറിങ്ങിന് […]

ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ ആദ്യ സീസൺ പ്രതീക്ഷിച്ചപോലെ നടന്നില്ല. 38 കാരൻ ധാരാളം ഗോളുകൾ നേടിയെങ്കിലും ൽ-നാസറിനൊപ്പം ഒരു ട്രോഫി പോലും നേടാൻ സാധിച്ചില്ല. പോർച്ചുഗീസ് ഇതിഹാസത്തിനെ സംബന്ധിച്ച് ഇതൊരു അസാധാരണ കാര്യമായിരുന്നു. എന്നാൽ ഈ സീസണിൽ വ്യത്യസ്തമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് കാണാൻ സാധിക്കുന്നത്.എക്സ്ട്രാ ടൈമിൽ അൽ-ഹിലാലിനെ തോൽപ്പിച്ച് അവർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടി, പ്ലേഓഫ് റൗണ്ടിലെ വിജയത്തോടെ 2023-2024 AFC ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. രണ്ടു വിജയത്തിലും റൊണാൾഡോ നിർണായക […]

ഗോളും അസിസ്റ്റുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി അൽ നാസർ |Cristiano Ronaldo

സൗദി പ്രോ ലീഗിൽ വീണ്ടും തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസർ അൽ ഹസ്മിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളിന്റെ ജയമാണ് നേടിയത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ ഒരു ഗോളും രണ്ടു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ചു. അവസാന മൂന്ന് മത്സരങ്ങളിൽ നിന്നും റൊണാൾഡോ നേടുന്ന ആറാമത്തെ ഗോളാണ് ഇന്നലെ പിറന്നത്. മത്സരത്തിന്റെ 33 ആം മിനുട്ടിൽ അബ്ദുൽ റഹ്മാൻ ഗരീബ് നേടിയ ഗോളിൽ അൽ നാസർ ലീഡ് നേടി.റൊണാൾഡോയുടെ പാസ്സിൽ […]

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങൾ കേരളത്തിൽ നടക്കും|FIFA World Cup 2026

2026 ഫിഫ ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ മത്സരത്തിനായി വേദിയൊരുക്കാൻ കേരള ഫുട്‌ബോൾ അസോസിയേഷനും. ഇന്ത്യ – കുവൈറ്റ് മത്സരങ്ങൾക്കാണ് കെഎഫ്എ ശ്രമിക്കുന്നത്. മത്സരം അനുവദിച്ചാൽ അത് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നടക്കാനാണ് സാധ്യത, രണ്ടാം ഓപ്‌ഷൻ കൊച്ചിയാണ്. ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ അല്ലെങ്കിൽ മംഗോളിയ എന്നിവരോടൊപ്പം പ്രാഥമിക റൗണ്ട് 2-ലെ ഗ്രൂപ്പ് ‘എ’യിലാണ് ഇന്ത്യ. ഈ വർഷം നവംബർ 16 നും 2024 ജൂൺ 11 നും ഇടയിൽ മത്സരങ്ങൾ നടക്കാനാണ് സാധ്യത.ഈ ടീമുകളിലൊന്നുമായുള്ള ഹോം മത്സരങ്ങളിൽ […]