തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ്ങിനെ കൈപിടിച്ചുയർത്തിയ ഇന്നിഗ്‌സുമായി ഹർദിക് പാണ്ട്യയും ഇഷാൻ കിഷനും
ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും . 66ന് 4 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ടീമിനെ ഒരു മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഹർദിക് പാണ്ഡ്യയും ഇഷാൻ കിഷനും കൈപിടിച്ചു കയറ്റുകയായിരുന്നു. ഇഷാൻ കിഷനുമൊത്ത് ഇന്ത്യയ്ക്കായി അഞ്ചാം വിക്കറ്റിൽ ഒരു പക്വതയുള്ള പ്രകടനമാണ് ഹർദിക് കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയെ ഒരു ഭേദപ്പെട്ട സ്കോറിൽ എത്തിച്ച ശേഷമാണ് രണ്ടു പേരും കൂടാരം കയറിയത്. മത്സരത്തിൽ ടോസ് […]