കിംഗ്‌സ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു , മൂന്നു മലയാളികൾ ടീമിൽ ഇടം പിടിച്ചു
2023 സെപ്റ്റംബർ 7 മുതൽ 10 വരെ തായ്‌ലൻഡിലെ ചിയാങ് മായിൽ നടക്കുന്ന 49-ാമത് കിംഗ്‌സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ ടീമിനെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ടീമിൽ മൂന്നു മലയാളി താരങ്ങൾ ഇടം നേടി. മോഹൻ ബഗാൻ താരങ്ങളായ സഹൽ അബ്ദുൽ സമദ് , ആഷിക് കരുണിയൻ, കേരള ബ്ലാസ്റ്റേഴ്‌സ് താരം കെപി രാഹുൽ എന്നിവരാണ് ടീമിലെ മലയാളികൾ.സെപ്റ്റംബർ 7ന് നടക്കുന്ന സെമിയിൽ ഇന്ത്യ (99-ാം റാങ്ക്) ഇറാഖിനെ (70-ാം റാങ്ക്) […]