തകർപ്പൻ ജയത്തോടെ അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ
അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 33 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. ഇന്ത്യക്കായി ഋതുരാജ് സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 2-0 എന്ന നിലയിലാണ് പരമ്പര. എന്തായാലും വിൻഡീസിനെതിരെ ട്വന്റി20 പരമ്പര നഷ്ടമായ ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് അയർലൻഡിനെതിരായ ഈ വിജയങ്ങൾ നൽകുന്നത്. മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിങ് […]