‘2011 ൽ അച്ഛൻ 2023 ൽ മകൻ’ : വെസ്റ്റ് ഇൻഡീസിനെതിരെ റെക്കോർഡ് നേട്ടവുമായി ആർ അശ്വിൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് വെറ്ററൻ ഈ നേട്ടം കൈവരിച്ചത്. അൽസാരി ജോസഫിനെ അശ്വിൻ പുറത്താക്കിയാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്.ഇന്ത്യൻ ടീമിന് വേണ്ടിയുള്ള തന്റെ 271-ാം മത്സരത്തിലാണ് 700 വിക്കറ്റ് നേട്ടം കൈവരിച്ചത്.ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ എന്നിവരാണ് 700 വിക്കറ്റ് തികച്ച ഇന്ത്യൻ ബൗളർമാർ.ഹർഭജന്റെ 707 വിക്കറ്റ് നേട്ടത്തെ […]

‘സൂപ്പർ മാൻ or മുഹമ്മദ് സിറാജ് ? ‘: വെസ്റ്റ് ഇൻഡീസിനെതിരെ സിറാജ് എടുത്ത പറക്കും ക്യാച്ച്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തുടക്കമായി. ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ്‌ മാച്ചിൽ ടോസ് നേടിയ വിൻഡിസ് ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ വളരെ സമർഥമായി ഒന്നാം ദിനം പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ കയ്യടികൾ നേടി. മത്സരത്തിൽ തുടക്കത്തിൽ തന്നെ തുടരെ വിക്കറ്റുകൾ വെസ്റ്റ് ഇൻഡീസ് ടീമിന് നഷ്ട്മായി. അശ്വിൻ സ്പിൻ ബൗളുകൾ മുൻപിൽ വെസ്റ്റ് ഇൻഡീസ് ടോപ് ഓർഡർ അടക്കം തകർന്നപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ടീം ഇന്ത്യയുടെ ഫീൽഡിങ്ങിലെ മികച്ച […]

കേരള ബ്ലാസ്റ്റേഴ്സിൽ സഹലിന് പകരക്കാരനായി എത്താൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ |Kerala Blasters

2017-ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത് മുതൽ ആരാധകരുടെ ഇഷ്ടതാരമാണ് സഹൽ അബ്ദുൽ സമദ്.26 കാരനായ താരം ഇതുവരെ ബ്ലാസ്റ്റേഴ്സിനായി 92 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയെന്നോണം ഇന്ത്യൻ സൂപ്പർ ലീഗിലെ ഹെവിവെയ്റ്റായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ ചേരാനുള്ള വഴിയിൽ അദ്ദേഹം എത്തിയേക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലാസ്റ്റേഴ്സിന് സഹലിനു പകരക്കാരനെ സ്വന്തമാക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്, കാരണം ക്രിയേറ്റീവ് മിഡ്ഫീൽഡർക്കുള്ള കഴിവ് അപൂർവമാണ്.എന്നിരുന്നാലും […]

‘രണ്ടര കോടി വേതനം + മൂന്നു വർഷത്തെ കരാർ’ : സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കി മോഹൻ ബഗാൻ

മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്റ്റേഴ്സും പ്രീതം കോട്ടാലും സഹൽ അബ്ദുൾ സമദും ഉൾപ്പെട്ട ഒരു സ്വാപ്പ് കരാർ ഇന്ന് പൂർത്തിയാക്കി.ഇത് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഡീൽ ആയിരിക്കാം.നീണ്ട ചർച്ചകൾക്ക് ശേഷം രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ കൂടി കഴിഞ്ഞ ദിവസം സമ്മതിച്ച കരാറിന് 3.5-4 കോടി രൂപ വിലമതിക്കും.1.5 കോടി രൂപ ട്രാൻസ്ഫർ ഫീസ് ബഗാൻ ബ്ലാസ്റ്റേഴ്സിന് നൽകുകയും ചെയ്യും. കഴിഞ്ഞ സീസണിൽ കൊൽക്കത്ത വമ്പന്മാക്ക് കന്നി ഐഎസ്‌എൽ കിരീടം […]

ഏഴ് വർഷത്തെ കരാറിൽ ബ്രസീലിയൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബാഴ്സലോണ|Vitor Roque

ബ്രസീലിയൻ ഫുട്ബോളിൽ നിന്നും ഉദിച്ചുയരുന്ന അടുത്ത സൂപ്പർ താരമായ 18 കാരനായ വിറ്റോർ റോക്കിനെ സ്വന്തമാക്കി ബാഴ്സലോണ.2024-25 സീസൺ മുതൽ 2031 വരെയുള്ള കരാറിലാണ് അത്‌ലറ്റിക്കോ പരാനെയ്‌ൻസിൽ നിന്ന് റോക്ക് ബാഴ്സയിലെത്തുന്നത്. വിറ്റർ റോക്കിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കരാറിലെത്തിയതായി ലാലിഗ ക്ലബ് ബുധനാഴ്ച അറിയിച്ചു.കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ അടുത്ത മാസം 35 വയസ്സ് തികയുന്ന റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പിൻഗാമിയായി കാണുന്ന കളിക്കാരന് 21 മില്യൺ ആഡ്-ഓണുകൾ സഹിതം 40 മില്യൺ യൂറോ (44.07 […]

‘അത് ഉടൻ സംഭവിക്കും ,ആ നിമിഷം എപ്പോഴായിരിക്കുമെന്ന് ദൈവം പറയും’ : ലയണൽ മെസ്സി |Lionel Messi

36 ആം വയസ്സിൽ നേടാവുന്നതെല്ലാം നേടി യുറോപ്പിനോട് വിടപറഞ്ഞിരിക്കുകയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പുതിയ വെല്ലുവിളികൾ സ്വീകരിക്കാനായി മെസ്സി ഇൻ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ബൂട്ട് കെട്ടുക.ഇന്റർ മയാമി താരമായി മെസിയെ ക്ലബ് ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് ഞായറാഴ്ച നടക്കും. ഇതിന് മുന്നോടിയായി 36കാരനായ ഇതിഹാസ താരം അമേരിക്കയിൽ എത്തി. കഴിഞ്ഞ ദിവസം നടന്ന ഒരു അഭുമുഖത്തിൽ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച് താൻ ചില തരത്തിൽ […]

ഏഷ്യൻ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ

ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ശ്രീലങ്കയിൽ നടക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കൊപ്പം ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മീറ്റിൽ പങ്കെടുക്കാൻ ഡർബനിലെത്തിയ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചെയർമാൻ അരുൺ സിംഗ് ധുമൽ സ്ഥിരീകരിച്ചു. 2023-ലെ ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞു മുമ്പ് തീരുമാനിച്ചത് പോലെ മത്സരങ്ങൾ ഒരു ഹൈബ്രിഡ് മോഡലിൽ കളിക്കും.ഏഷ്യാ കപ്പ് ഷെഡ്യൂൾ പൂർത്തിയാക്കാൻ ഷാ പിസിബി പ്രതിനിധി തലവൻ സക്ക അഷ്‌റഫിനെ കണ്ടതായി ഐപിഎൽ […]

‘ഇന്ത്യ ലോകകപ്പ് നേടുമെന്ന് ഉറപ്പില്ല’: രോഹിത് ശർമയുടെ ടീമിന്റെ പ്രധാന പ്രശ്നം ഉയർത്തിക്കാട്ടി യുവരാജ് സിംഗ്

ഏകദിന ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് രണ്ട് തവണ ലോകകപ്പ് ജേതാവും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലൊരാളുമായ യുവരാജ് സിംഗ്.ഇന്ത്യയുടെ മധ്യനിരയെക്കുറിച്ച് ആശങ്ക ഉയർത്തിയ യുവരാജ്, ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടാനാകുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പറഞ്ഞു. “സത്യസന്ധമായി പറയുകയാണെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമെന്ന് എനിക്ക് ഉറപ്പില്ല.ഇന്ത്യ വിജയിക്കുമെന്ന് ഒരു ദേശസ്നേഹിയെപ്പോലെ എനിക്ക് പറയാൻ കഴിയും. പരിക്കുകൾ കാരണം മധ്യനിരയിൽ ഇന്ത്യൻ ടീമിൽ ഒരുപാട് ആശങ്കകൾ ഞാൻ കാണുന്നു. ഇന്ത്യ ഒരു ലോകകപ്പ് […]

‘എടുത്ത തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. പുതിയ വെല്ലുവിളിയെ നേരിടാൻ തയ്യാറാണ് ‘ : ലയണൽ മെസ്സി

സൂപ്പർ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിൽ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ഫുട്ബോൾ ആരാധകർ. ഇതിനോടകം തന്നെ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായുള്ള ടിക്കറ്റുകൾ ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചിരുന്നു. കഴിഞ്ഞ ദിവസം ലയണൽ മെസ്സി ഫ്ളോറിഡയിലെത്തുകയും ചെയ്തു.ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ തീരുമാനത്തിൽ ലയണൽ മെസ്സി സംതൃപ്തി പ്രകടിപ്പിക്കുകയും ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. ഞായറാഴ്ച […]

ഏകദിനത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ഓപ്പൺ ചെയ്യട്ടെ , ഇത് സാധ്യമാണെന്ന് മുൻ ബിസിസിഐ ചീഫ് സെലക്ടർ പറയുന്നു

2023 ഏകദിന ലോകകപ്പ് നടക്കുന്ന വർഷമാണ്, സ്വാഭാവികമായും ഓരോ ടീമിന്റെയും ശ്രദ്ധ 50 ഓവർ ഫോർമാറ്റിലായിരിക്കും. ഇന്ത്യയിൽ ലോകകപ്പ് ആരംഭിക്കുന്നതിന് മൂന്ന് മാസത്തിൽ താഴെ മാത്രം ശേഷിക്കുന്നതിനാൽ പങ്കെടുക്കുന്ന 10 ടീമുകളും അവരുടെ തയ്യാറെടുപ്പുകൾ ആരംഭിക്കും. ഇന്ത്യ അവസാനമായി 2011 ൽ ഏകദിന ലോകകപ്പ് നേടി, അതിനുശേഷം ക്വാർട്ടർ ഫൈനലിലും (2015) സെമിയിലും (2019) പുറത്തായി. ഇപ്രാവശ്യം ഹോം സാഹചര്യങ്ങൾ മുതലെടുത്ത് ഇന്ത്യ ഫേവറിറ്റുകളിൽ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുക്കങ്ങളുടെ ഭാഗമായി ഈ മാസം അവസാനം വെസ്റ്റ് […]