‘അവസാനം ഒരാളെങ്കിലും പറഞ്ഞല്ലോ ‘ : ഹാർദിക്-തിലക് 50 വിവാദത്തിൽ ഹർഷ ഭോഗ്ലെയുടെ അഭിപ്രായത്തെ പിന്തുണച്ച് എബി ഡിവില്ലിയേഴ്സ്
ടി20 ഐ ക്രിക്കറ്റിലെ വ്യക്തിഗത നാഴികക്കല്ലുകളോടുള്ള ‘ആസക്തി’യെ പ്രശസ്ത ബ്രോഡ്‌കാസ്റ്റർ ഹർഷ ഭോഗ്‌ലെ വിമർശിച്ചിരുന്നു. ഇന്ത്യ വെസ്റ്റ് ഇൻഡീസ് മൂന്നാം ടി 20 യിലെ തിലക് വർമ ഹർദിക് പാണ്ട്യ വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഭോഗ്‌ലെയുടെ അഭിപ്രായം വന്നത്. ഇപ്പോഴിതാ ഭോഗ്‌ലെയുടെ അഭിപ്രായത്തോട് പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡിവില്ലിയേഴ്‌സ്.വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി 20 ഐയിൽ 49 റൺസിൽ നിൽക്കുന്ന തിലക് വർമക്ക് ഫിഫ്റ്റി അടിക്കാൻ അവസരം നൽകാതെ സിക്സറടിച്ച് […]