‘ഞാൻ അവിടെ ഉണ്ടാവുമോ എന്ന് പോലും എനിക്കറിയില്ല’ :ലയണൽ മെസ്സി 2026 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ലയണൽ സ്കെലോണി |Lionel Messi

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി 2026 ഫിഫ ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യം പരിശീലകൻ ലയണൽ സ്കെലോണിക്ക് മുന്നിൽ വീണ്ടും വന്നിരിക്കുകയാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടം ചൂടിച്ച സൂപ്പർ താരം ലയണൽ മെസ്സിയെ വീണ്ടുമൊരു ലോകകപ്പിൽ കാണാൻ സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 2026 ൽ കാനഡ – മെക്സിക്കോ – യുഎസ്എ എന്നിവിടങ്ങളിൽ ലോകകപ്പ് നടക്കുമ്പോൾ മെസ്സി 39 വയസ്സ് തികയും. “2026 ലോകകപ്പിൽ മെസ്സി? 3 വർഷത്തിനുള്ളിൽ എന്തായിരിക്കും എന്നതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ […]

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർത്ത് ബാബർ അസം

2023-ൽ ലാഹോറിൽ നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ക്യാപ്റ്റനെന്ന നിലയിൽ 2000 ഏകദിന റൺസ് പൂർത്തിയാക്കിയ പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തു. തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ കളിച്ച് വളർന്ന ഗദ്ദാഫി സ്റ്റേഡിയത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 193 റൺസ് ചെസ് ചെയ്യുന്നതിനിടയിലാണ് ബാബർ ഈ നേട്ടം കൈവരിച്ചത്.ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ക്യാപ്റ്റനെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ […]

‘ബാലൺ ഡി ഓർ 2023’: ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡും കൈലിയൻ എംബാപ്പെയും നോമിനികളുടെ പട്ടികയിൽ |Lionel Messi

ബാലൺ ഡി ഓർ 2023 നുള്ള 30 അംഗ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിചിരിക്കുകയാണ്. 2022 ലെ ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ച ലയണൽ മെസ്സിയും കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രിബിൾ നേടിയ എർലിംഗ് ഹാലൻഡും 2022 ലെ വിന്നറായ കരിം ബെൻസെമയുമെല്ലാം നോമിനികളിൽ ഉൾപ്പെട്ടു. എന്നാൽ അഞ്ച് തവണ പുരസ്‌കാരം നേടിയ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ 20 വർഷത്തിനിടെ ആദ്യമായി നാമനിർദ്ദേശം ചെയ്തില്ല. 2003ന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബാലൺ ഡി ഓർ നോമിനേഷൻ […]

ലയണൽ മെസ്സിയുടെ എട്ടാം ബാലൺ ഡിയോറിന് ഭീഷണി ഉയർത്താൻ ഹാലണ്ടിന് സാധിക്കുമോ ? |Lionel Messi

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ ഏർലിങ്ങും ഹാളാന്ദും തമ്മിൽ ബാലൺ ഡി ഓറിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.ഫിഫ ലോകകപ്പ് ട്രോഫി നേടിയത് ബാലൺ ഡി ഓർ ജേതാവിനെ നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത് ലയണൽ മെസ്സിയാണ്. അർജന്റീനിയൻ സൂപ്പർതാരം ട്രോഫി ഉയർത്തുക മാത്രമല്ല, മികച്ച പ്രകടനത്തിന് ഗോൾഡൻ ബോൾ നേടുകയും ചെയ്തു.അന്താരാഷ്ട്ര സർക്യൂട്ടിലെ മികച്ച പ്രകടനത്തിന് പുറമെ, കഴിഞ്ഞ […]

ലയണൽ മെസ്സിയുടെ അഭാവം ഇന്റർ മിയാമിയുടെ MLS പ്ലേ ഓഫ് സ്‌പോട്ട് നേടാനുള്ള സാധ്യതയെ തകർക്കുമോ? |Lionel Messi

മേജർ ലീഗ് സോക്കർ (MLS) ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗുകളുടെ ഏറ്റവും താഴെയായി തളർന്നിരുന്ന ഇന്റർ മയാമിക്ക് പുതു ജീവൻ നൽകിയപോലെയായിരുന്നു ലയണൽ മെസ്സിയുടെ വരവ്. അവസാന 11 മത്സരങ്ങളിൽ തോൽവി അറിയാത്ത ഇന്റർ മയാമിക്ക് ലീഗ് കപ്പ് നേടികൊടുക്കാനും മെസ്സിക്ക് സാധിച്ചു.ഇന്റർ മിയാമി നിലവിൽ MLS കിരീടം ലക്ഷ്യമിടുന്നില്ലെങ്കിലും മെസ്സിയുടെ സൈനിംഗ് തീർച്ചയായും അവരുടെ പ്ലേ ഓഫ് സ്ഥാനം നേടാനുള്ള സാധ്യത വർദ്ധിപ്പിച്ചു. അവരുടെ സമീപകാല പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്റർ മിയാമി ഒരു പ്ലേ ഓഫ് സ്ഥാനം […]

‘ ഏകദിന ലോകകപ്പിൽ കെഎൽ രാഹുലല്ല ഇഷാൻ കിഷൻ കളിക്കണം ‘ : ഗൗതം ഗംഭീർ

ഒക്ടോബർ 5ന് ആരംഭിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും 2023 ഏകദിന ലോകകപ്പ് കളിക്കാൻ തിരഞ്ഞെടുത്ത 15 അംഗങ്ങളുടെ പേരുകൾ ശ്രീലങ്കയിലെ കാൻഡിയിൽ ഒരു പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു. ഫിറ്റ്‌നസ് നിലവാരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കിടയിലും കെ എൽ രാഹുലിനെ ടീമിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഏകദിന ലോകകപ്പിൽ കെഎൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇഷാൻ കിഷനെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ […]

‘പെലെക്കും മുകളിലെത്താൻ നെയ്മർ’ : ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന പദവി സ്വന്തമാക്കാൻ സൂപ്പർ താരം നെയ്മർ |Neymar

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ദേശീയ ടീമിൽ തിരിച്ചെത്തിയ നെയ്മർ ബൊളീവിയയെയും പെറുവിനെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ഫിഫയുടെ കണക്കുകൾ പ്രകാരം ബ്രസീലിയൻ ദേശീയ ടീമിന്റെ ചരിത്രത്തിലെ ടോപ് സ്കോറർ എന്ന പെലെയുടെ റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് നെയ്മർ. ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ നേടിയ ഗോളോടെ ബ്രസീലിനായി 77 ഗോളുകൾ നേടി പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ 31 കാരന് സാധിച്ചു.”ആ റെക്കോർഡ് എന്താണ് അർത്ഥമാക്കുന്നത് എന്ന് അറിയാൻ പ്രയാസമാണ്, പക്ഷേ അത് ഒരുപാട് […]

സഞ്ജു സാംസൺ 2023 ലോകകപ്പ് ടീമിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടതിന്റെ 3 കാരണങ്ങൾ

2023 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ചൊവ്വാഴ്ച ഇന്ത്യ പ്രഖ്യാപിച്ചു. ടീം തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിലവിൽ ടീമിലുള്ള കളിക്കാർ അവരുടെ സ്ഥാനം നിലനിർത്തി. ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായ തിലക് വർമ്മ, പ്രസിദ് കൃഷ്ണ എന്നിവരെ ഒഴിവാക്കിയപ്പോൾ സഞ്ജു സാംസണെ അവഗണിച്ചു. ഏഷ്യാ കപ്പിന്റെ ബാക്കപ്പ് പ്ലെയറായി ശ്രീലങ്കയിലാണ് സഞ്ജു.2023 ലോകകപ്പ് ടീമിൽ നിന്ന് സഞ്ജു സാംസണിന്റെ അസാന്നിധ്യത്തിന് പിന്നിലെ 3 കാരണങ്ങൾ നമുക്ക് നോക്കാം . ഇഷാൻ കിഷൻ സഞ്ജുവിനെക്കൾ മികച്ച പ്രകടനമാണ് […]

സഞ്ജുവിനെപ്പോലെ നിർഭാഗ്യവാനായ മറ്റൊരു ഇന്ത്യൻ താരത്തെ കാണിച്ചു തരാൻ സാധിക്കുമോ ? |Sanju Samson

വീണ്ടും മറ്റൊരു ഐസിസി ടൂർണമെന്റിൽ നിന്ന് കൂടി സഞ്ജു സാംസൺ തഴയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യ നിരന്തരം അവഗണിച്ചിരുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. അതിനുശേഷം ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലും സഞ്ജു സാംസനെ ഒഴിവാക്കിയിരിക്കുന്നു. ഇനി ഇന്ത്യൻ ടീമിലെ സഞ്ജു സാംസണിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്ക തന്നെയാണ് ഈ ഒഴിവാക്കലിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് എന്നിങ്ങനെ മൂന്ന് വമ്പൻ ടൂർണമെന്റുകൾക്കുള്ള ടീമിനെയാണ് ഇന്ത്യ കഴിഞ്ഞ സമയങ്ങളിൽ തിരഞ്ഞെടുത്തിട്ടുള്ളത്. 31 താരങ്ങളോളം ഇന്ത്യയുടെ […]

പാക്കിസ്ഥാനോട് കളിക്കാനും തോൽക്കാനും ഇന്ത്യക്ക് ഭയമാണോ? : ബിസിസിഐയെ ട്രോളി പിസിബി മുൻ ചെയർമാൻ

ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിനെ മഴ സാരമായി ബാധിച്ചു.നേപ്പാളിനെതിരായ മത്സരത്തിൽ മെൻ ഇൻ ബ്ലൂ വിജയിച്ചപ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം മഴമൂലം നിർത്തിവെച്ചു.മറുവശത്ത് പാകിസ്ഥാനിൽ മത്സരങ്ങൾ സുഗമമായി നടന്നു. കൊളംബോയിൽ കനത്ത മഴ പെയ്യുമെന്ന് പ്രവചനമുണ്ട്, ഇത് സൂപ്പർ-ഫോർ സ്റ്റേജ് ഗെയിമുകളും കോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിനും വലിയ ഭീഷണിയാണ്. കളികൾ മറ്റൊരു വേദിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഒന്നും അന്തിമമായില്ല. ഇതിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ പരിഹസിചിരിക്കുകയാണ് മുൻ പിസിബി ചെയർമാൻ നജാം സേത്തി. “മഴ […]