ക്യാച്ചുകൾ കൈവിട്ട് സഹായിച്ച് ഫീൽഡർമാർ , ഇന്ത്യക്ക് മുന്നിൽ 231 റണ്‍സ് വിജയലക്ഷ്യം വെച്ച് നേപ്പാൾ
നേപ്പാളിനെതിരായ ഏഷ്യകപ്പ് മത്സരത്തിൽ നിരാശ പടർത്തി ഇന്ത്യൻ ഫീൽഡിങ്. മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മൈതാനത്ത് വളരെ ദയനീയമായ ഫീൽഡിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. നിസ്സാരമായി കൈകളിലേക്ക് എത്തിയ ക്യാച്ചുകൾ പോലും ഇന്ത്യയുടെ സൂപ്പർതാരങ്ങൾ കൈവിടുകയുണ്ടായി. മത്സരത്തിന്റെ ആദ്യ ഓവർ മുതൽ ക്യാച്ചുകൾ കൈവിട്ടും മറ്റ് ഫീൽഡിങ് പിഴവുകൾ നടത്തിയും മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഓവറിൽ ശ്രേയസ് അയ്യരാണ് ആദ്യ ക്യാച്ച് കൈവിട്ടത്. സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന അയ്യർ അനായാസ ക്യാച്ച് […]