പാകിസ്താനെതിരെ വിരാട് കോലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ കടുത്ത വിമർശനവുമായി ഗൗതം ഗംഭീർ
ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന ഏഷ്യാ കപ്പിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഹൈ-ഒക്ടേൻ ഏറ്റുമുട്ടലിൽ വിരാട് കോഹ്‌ലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ. പാകിസ്ഥാനെതിരായ മത്സരത്തിൽ കോഹ്‌ലി തന്റെ സിഗ്നേച്ചർ കവർ ഡ്രൈവിൽ തുടങ്ങി, ചിരവൈരികൾക്കെതിരെ മറ്റൊരു ഉജ്ജ്വലമായ ഇന്നിങ്സ് കളിക്കുമെന്ന് തോന്നിച്ചു.എന്നാൽ ഉടൻ തന്നെ ഷഹീൻ ഷാ അഫ്രീദി അദ്ദേഹത്തെ പുറത്താക്കി. ഏഴ് പന്തിൽ നാല് റൺസ് മാത്രം നേടി കോലി പുറത്തായി.”അത് ഒരു ഷോട്ട് ആയിരുന്നില്ല, മുന്നോട്ട് […]