എന്തുകൊണ്ടാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാവണം എന്ന് പറയുന്നത് ? |Sanju Samson
2023 ഏകദിന ലോകകപ്പ് അടുക്കുമ്പോൾ ഇന്ത്യയുടെ സാധ്യതാ ടീമിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.2015ലും 2019ലും നടന്ന ടൂർണമെന്റുകളിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഇത്തവണ സ്വന്തം നാട്ടിൽ കിരീടം നേടാം എന്ന വിശ്വാസത്തിലാണ് ഇറങ്ങുന്നത്.രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഇന്ത്യക്ക് വലിയ സാധ്യതയാണ് എല്ലാവരും കൽപ്പിക്കുന്നത്.എന്നാൽ ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ പ്രശനം ദുരബലമായ മധ്യനിരയാണ്. കെ എൽ രാഹുലും ശ്രേയസ് അയ്യരും പരിക്കിൽ നിന്നും […]