മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാവൽക്കാരനായി ആന്ദ്രേ ഒനാനയെത്തുമ്പോൾ| Andre Onana

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടം ഏറ്റവും കൂടുതൽ തവണ നേടിയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ്‌ ഫെർഗൂസന്റെ പരിശീലക കാലത്തിനു ശേഷം വീണുപോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, കിരീടം പോലുമില്ലാത്ത വർഷങ്ങളും സീസണുകളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് ആരാധകർക്ക് നൽകിയത്. എന്നാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗ് പരിശീലകനായി വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ മുന്നേറ്റങ്ങൾക്കിടയിലാണ് കാലങ്ങളായി ടീമിന്റെ ഗോൾവല കാത്ത സ്പാനിഷ് […]

‘നിനക്ക് എങ്ങനെ കളിക്കണമെന്ന് അറിയില്ല’ : പുറത്താക്കാൻ ഏറ്റവും എളുപ്പമുള്ള ബാറ്റർ സെവാഗായിരുന്നെന്ന് മുൻ പാക് ബൗളർ

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ലോകത്തിലെ ഏറ്റവും തീവ്രമായ ഒന്നാണ്.ഇരു രാജ്യങ്ങളിലെയും ആരാധകർ മത്സരങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ബൗളർമാരും ബാറ്റർമാരും തങ്ങളുടെ എതിരാളികളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഏതു വഴിയും പുറത്തെടുക്കും.മുൻ പാകിസ്ഥാൻ സീമർ റാണ നവേദ്-ഉൽ-ഹസൻ വീരേന്ദർ സെവാഗിന്റെ അത്തരത്തിലുള്ള ഒരു സംഭവം അനുസ്മരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് പറയുമ്പോൾ പുറത്താക്കാൻ ഏറ്റവും എളുപ്പമുള്ള ബാറ്ററായി റാണ തെരഞ്ഞെടുത്തത് വീരേന്ദർ സെവാഗിനെയാണ്.2004-05 പരമ്പരയിൽ താൻ ഇന്ത്യൻ ബാറ്ററെ സ്ലെഡ്ജ് ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. 2003-2010 […]

‘ഞാൻ ഇവിടെ വന്നത് കഠിനാധ്വാനം ചെയ്യാനും മത്സരിക്കാനും വിജയിക്കാനുമാണ് ‘ : ഇന്റർ മിയാമി നീക്കത്തെക്കുറിച്ച് ലയണൽ മെസ്സി

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റര്‍ മയാമി അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആര്‍ വി പിങ്ക് സ്റ്റേഡിയത്തില്‍ ആയിരുന്നു അവതരണ ചടങ്ങ്. ക്ലബ്ബിൽ മെസ്സി പത്താം നമ്പർ ജേഴ്സിയാണ് ധരിക്കുക. രണ്ടു വർഷത്തെ കരാറിലാണ് മെസ്സി ഇന്റർ മിയമിലേക്ക് എത്തിയത്.ജൂലൈ 21 ന് ക്രൂസ് അസുലിനെതിരായ ഇന്റർ മിയാമി ലീഗ് കപ്പ് മത്സരത്തിൽ മെസ്സി തന്റെ കന്നി MLS മത്സരത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്റർ മിയാമി […]

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ജയത്തോടെ പോയിന്റ് ടേബിളിൽ വലിയ കുതിപ്പുമായി ടീം ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ.ഇന്ത്യ വെസ്റ്റ് ഇൻ‍ഡീസിനെ ഇന്നിങ്സിനും 141 റൺസിനും കീഴടക്കി.രണ്ടാം ഇന്നിങ്സിൽ 71 റൺസിന് ഏഴുവിക്കറ്റെടുത്ത ആർ. അശ്വിനാണ് വിൻഡീസിനെ തകർത്തത്. ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റും നേടിയ അശ്വിന് ആകെ 12 വിക്കറ്റ് സ്വന്തം. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ WTC 2023 ഫൈനൽ തോൽവിയിൽ നിന്ന് വീർപ്പുമുട്ടുന്ന ഇന്ത്യക്ക് ഡൊമിനിക്കയിലെ വിജയം വലിയ ആശ്വാസമാണ് നൽകുന്നത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 421 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ […]

ബൂട്ടിൽ മാന്ത്രിക പൊടി വിതറിയ മധ്യനിരക്കാരൻ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ പത്താം നമ്പർ ജേഴ്സി ധരിക്കും |Kerala Blasters |Adrian Luna

വരാനിരിക്കുന്ന 2023-24 സീസണിൽ ബൂട്ടിൽ മാന്ത്രിക പൊടി വിതറിയ മധ്യനിരക്കാരനായ അഡ്രിയാൻ ലൂണ പത്താം നമ്പർ ജേഴ്സി ധരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുകയാണ്.ക്രിയേറ്റർ-ഇൻ-ചീഫ് കഴിഞ്ഞ സീസൺ മുതൽ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾകൂടിയാണ് ഉറുഗ്വേൻ പ്ലെ മേക്കർ. മുൻ ഹോൾഡറായ ഹർമൻജോത് സിംഗ് ഖാബ്ര ഈ മാസം ആദ്യം ക്ലബ് വിട്ടതിനെ തുടർന്നാണ് സ്ക്വാഡ് നമ്പർ കൈമാറാൻ തീരുമാനിച്ചത്.34-കാരൻ തന്റെ മുൻ ക്ലബ് ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ ഒരു വർഷം നീണ്ട കരാറിൽ ചേർന്നു.മുമ്പ് […]

കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ നൈജീരിയൻ പടക്കുതിരയെക്കുറിച്ചറിയാം |Kerala Blasters |Justine Ojoka Emmanuel

2023-24 കാമ്പെയ്‌നിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ പ്രീ-സീസൺ പരിശീലനം ആരംഭിച്ചു. പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. മോഹൻ ബഗാൻ സൂപ്പർ ജയന്റിനൊപ്പം ചേർന്ന മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദുമായി ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ പിരിഞ്ഞു. കഴിഞ്ഞ സീസണിന് ശേഷം സഹലിനെ കൂടാതെ ഏതാനും വിദേശ താരങ്ങളെയും ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്.വിക്ടർ മോംഗിൽ, അപ്പോസ്‌തോലോസ് ജിയാനോ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടയച്ചത്. ഇതോടെ പുതിയ വിദേശ പ്രതിഭകൾക്കായി കേരളം ഉറ്റുനോക്കുകയാണ്. വരാനിരിക്കുന്ന കാമ്പെയ്‌നിനായി അവർ […]

ഇന്ത്യൻ‌ ഫുട്ബോളിനു വന്‍ തിരിച്ചടി : തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടപ്പെടും |Indian Football

2023 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു. തുടർച്ചയായ വിജയങ്ങൾ നേടിയ അവർ മൂന്നു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. നീണ്ട വർഷങ്ങൾക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ 100 ൽ എത്തുകയും ചെയ്തു . എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും ആരാധകർക്ക് വലിയ നിരാശ നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും. കായികമന്ത്രാലയം നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതാണ് ഫുട്ബോള്‍ ടീമിന്‍റെ […]

‘എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ മോഹൻ ബഗാനിൽ ചേരുന്നത് ശരിയായ നീക്കമായി തോന്നി’: സഹൽ | Sahal Abdul Samad

കഴിഞ്ഞ അഞ്ച് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിൽ ഹീറോ പരിവേഷം ആയിരുന്നു സഹൽ അബ്ദുൽ സമ്മദിന്‌ ഉണ്ടായിരുന്നത്.26 കാരൻ ക്ലബ് വിടുന്നു എന്ന വാർത്ത വിശ്വസിക്കാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല.2018 മുതൽ ടീമിനായി മിന്നുന്ന പ്രകടനമാണ് സഹൽ പുറത്തെടുത്തത്.ടീമിനായി 90 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകളും നേടി. 2021-2022 ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചതിൽ സഹലിന്റെ പങ്ക് നിർണായകമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മാറുന്നതിനെക്കുറിച്ച് സഹൽ അബ്ദുൾ സമദ് ആലോചിക്കുമ്പോൾ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ ഉപദേശം […]

‘ഇന്ന് ആ സ്വപ്നം സാക്ഷാത്കരിച്ചു’: ലയണൽ മെസിയെ ഇന്റർ മിയാമിയിലേക്ക് സ്വാഗതം ചെയ്ത് ഡേവിഡ് ബെക്കാം |Lionel Messi

അർജന്റീന ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളുമായ ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ജൂലൈ 15 ശനിയാഴ്ച ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയും ഔദ്യോഗിക പ്രസ്താവനയിലൂടെയും വാർത്ത അറിയിച്ചു. ഞായറാഴ്ച രാത്രി ഫോർട്ട് ലോഡർഡെയ്‌ലിലെ അവരുടെ സ്റ്റേഡിയത്തിൽ ടീം മെസ്സിയെ ആരാധകർക്ക് പരിചയപ്പെടുത്തും. അദ്ദേഹത്തിന്റെ ആദ്യ ഹോം മത്സരം വെള്ളിയാഴ്ച തന്നെ ലീഗ് കപ്പ് മത്സരത്തിൽ ക്രൂസ് അസുലിനെതിരെ ആയിരിക്കും.മെസ്സി തന്റെ ക്ലബ്ബിനായി ഔദ്യോഗികമായി സൈൻ ചെയ്തതോടെ […]

പ്രതീക്ഷ മെസ്സിയിൽ ! ജയം എന്തെന്നറിയാത്ത 11 മത്സരങ്ങളുമായി ഇന്റർ മിയാമി |Inter Miami

അര്ജന്റീന ഇതിഹാസം ലയണൽ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി. എന്നാൽ മെസ്സിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെ ഇന്റർ മിയാമി മേജർ ലീഗ് സോക്കറിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി. ഇന്ന് നടന്ന മത്സരത്തിൽ സെന്റ് ലൂയിസ് എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്റർ മിയാമിയെ തകർത്ത് വിട്ടത്.സെന്റ് ലൂയിസ് ആദ്യ പകുതിയിൽ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും നേടി. പുതിയ പരിശീലകൻ […]