സീസണിലെ ആദ്യ വിജയവുമായി ബാഴ്സലോണ : ജയത്തോടെ സീസണ് ആരംഭംകുറിച്ച് യുവന്റസ് : ചെൽസിക്ക് തോൽവി
ഈ സീസണിലെ ആദ്യ ലാലിഗ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ.കാഡിസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ പെഡ്രിയും ഫെറാൻ ടോറസും നേടിയ ഗോളുകൾക്കായിരുന്നു സാവിയുടെ ടീമിന്റെ ജയം.80 മിനുട്ട് നേരം ബാഴ്സയുടെ ശക്തനായ ആക്രമണങ്ങൾ ചെറുത്ത് നിന്ന കാഡിസിന് അവസാന പത്ത് മിനുട്ടിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് തോൽവിയിലേക്ക് നയിച്ചത്. റാഫിൻഹയ്ക്ക് പകരം ബാഴ്‌സലോണയ്‌ക്കായി തന്റെ ആദ്യ തുടക്കം കുറിക്കുന്ന 16-കാരനായ ഫോർവേഡ് ലാമിൻ യമലിൻ 2012 സെപ്റ്റംബറിൽ മലാഗയ്‌ക്കൊപ്പം […]