‘എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരെ കാണുന്നത് ഞാൻ ആസ്വദിച്ചു’ :കാസെമിറോ

തന്റെ തലമുറയിലെ ഏറ്റവും മികച്ചവരെന്ന് താൻ കരുതുന്ന മൂന്ന് കളിക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ.ബ്രസീൽ ഇന്റർനാഷണൽ മാധ്യമപ്രവർത്തകനായ ലൂയിസ് ഫിലിപ്പ് കാസ്ട്രോയുമായുള്ള അഭിമുഖത്തിനിടെയാണ് കാസെമിറോ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരെ തെരെഞ്ഞെടുത്തത്. “എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരായ മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവരെ കാണുന്നത് ഞാൻ ആസ്വദിച്ചു” ബ്രസീലിയൻ പറഞ്ഞു.മിഡ്ഫീൽഡർ മെസ്സിക്കൊപ്പം കളിച്ചിട്ടില്ലെങ്കിലും റൊണാൾഡോയുടെയും നെയ്മറിന്റെയും അതേ ടീമിൽ […]

‘അദ്ദേഹം നീതി പുലർത്തിയിട്ടില്ല’ : ഇന്ത്യയുടെ നായകനെന്ന നിലയിൽ രോഹിത് ശർമ്മയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നതായി സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പലപ്പോഴായി മുൻ താരങ്ങളിൽ നിന്നും ക്രിക്കറ്റ് പണ്ഡിറ്റുകളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു. കോഹ്‌ലിക്ക് പകരം രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തെത്തിയതുമുതൽ ദേശീയ ടീം ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റു. അടുത്തിടെ നടന്ന ഒരു ആശയവിനിമയത്തിൽ രോഹിതിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ഗവാസ്‌കർ ചോദ്യങ്ങൾ ഉന്നയിച്ചു.കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള ക്യാപ്റ്റൻ […]

ഒന്നര കോടി ട്രാൻസ്ഫർ ഫീസ് നൽകി കേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽക്കാരനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ| Prabhsukhan Singh Gill

കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരൻ പ്രഭ്സുഖൻ സിംഗ് ഗില്ലിനെ 1.5 കോടി രൂപയോളം നൽകി സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.2020 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്ന 22 കാരൻ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ കളിച്ചിരുന്നു.രണ്ടു സീസണുകളിലായി ബ്ലാസ്റ്റേഴ്സിനായി 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സഹല്‍ അബ്ദുള്‍ സമദിനെ മോഹന്‍ ബഗാന് കൈമാറാന്‍ ഒരുങ്ങുന്ന മാനേജ്‌മെന്റ് 2.5 കോടി രൂപയെങ്കിലും ആ ട്രാൻസ്ഫറിലൂട സ്വന്തമാക്കും. ഇന്ത്യൻ ഫുട്ബോളിൽ ഒരു ഗോൾകീപ്പര്ക്ക് കിട്ടുന്ന ഏറ്റവും വലിയ തുകയാണ് ഈസ്റ്റ് […]

ഹെഡിംഗ്‌ലി ടെസ്റ്റിലെ ത്രില്ലിംഗ് വിജയത്തിന് ശേഷം എംഎസ് ധോണിയുടെ പേരിലുള്ള റെക്കോർഡ് തകർത്ത് ബെൻ സ്റ്റോക്സ്

ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആവേശകരമായ വിജയത്തോടെ ഇംഗ്ലണ്ട് ജീവൻ നിലനിർത്തിയിരിക്കുകയാണ്.ടോപ്പ് ഓർഡറിൽ നിന്ന് മോശം പ്രകടനം ഉണ്ടായിരുന്നിട്ടും 251 റൺസിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നു. ഈ വിജയത്തിന്റെ ബലത്തിൽ ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ തവണ 250 + സ്കോർ പിന്തുടർന്ന് ജയിക്കുന്ന ക്യാപ്റ്റനായി സ്റ്റോക്ക് മാറി.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ റെക്കോർഡ് സ്റ്റോക്സ് മറികടന്നു.നായകസ്ഥാനം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ സ്റ്റോക്‌സ് ഈ […]

അത് ഈ താരമാണ് !! റൊണാൾഡോക്കും റൊണാൾഡീഞ്ഞോക്കും ഈ കാര്യത്തിൽ ഒരേ അഭിപ്രായമാണ്| Ronaldo| Ronaldinho

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോക്കും റൊണാൾഡീഞ്ഞോക്കും ഈ കാര്യത്തിൽ ഒരേ അഭിപ്രായമാണുള്ളത്. തങ്ങളുടെ ഏറ്റവും കടുത്ത എതിരാളിയായി രണ്ടു താരങ്ങളും തെരെഞ്ഞെടുത്തത് ഇറ്റാലിയൻ ഡിഫൻഡറായ പൗലോ മാൽഡിനിയെയാണ്. ഈ രണ്ട് മുൻ കളിക്കാർ മാൽഡിനിക്ക് നൽകിയ ഈ ബഹുമാനം ഈ അസാധാരണ പ്രതിരോധക്കാരനെതിരെ അവർ നേരിട്ട ബുദ്ധിമുട്ടിനെ സൂചിപ്പിക്കുന്നു.തന്റെ കരിയറിൽ റൊണാൾഡോ രണ്ട് മിലാനീസ് ക്ലബ്ബുകളായ എസി മിലാനും ഇന്റർ മിലാനും വേണ്ടി കളിച്ചു. ബാഴ്‌സലോണ വിട്ടതിന് ശേഷം റൊണാൾഡീഞ്ഞോ റോസോനേരിയിൽ ചേർന്നു.റൊണാൾഡീഞ്ഞോയോട് തന്റെ ഏറ്റവും കടുപ്പമേറിയ […]

‘ഇന്ത്യൻ ടീം മാത്രമാണ് പാകിസ്ഥാനെതിരെ കളിക്കാതിരുന്നത് ,കാരണം..’ : 2023 ലോകകപ്പിന് മുന്നോടിയായി വിചിത്ര വാദവുമായി മുൻ പാക് ഓൾ റൗണ്ടർ

ഒക്ടോബറിൽ ആരംഭിക്കുന്ന ഐസിസി ലോകകപ്പ് 2023 ൽ മത്സരിക്കുമ്പോൾ ഏകദേശം ഒരു വർഷത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചിരവൈരികൾ തമ്മിലുള്ള മത്സരം. 2016ൽ ഐസിസി ടി20 ലോകകപ്പ് കളിച്ചതിന് ശേഷം പാക്കിസ്ഥാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയും പാകിസ്ഥാനും ഐസിസി ഇവന്റുകൾ, ഏഷ്യ കപ്പ് എന്നിവ പോലുള്ള മൾട്ടി-ടീം ടൂർണമെന്റുകളിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. വേൾഡ് കപ്പ് മുന്നിൽ നിൽക്കെ മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ അബ്ദുൾ റസാഖ് അതിശയിപ്പിക്കുന്ന അവകാശവാദം ഉന്നയിക്കുകയും […]

‘ഭിന്നിപ്പിക്കുന്ന ക്ലബ്ബാണ്, പിഎസ്ജിക്ക് വേണ്ടി കളിക്കുന്നത് വലിയ ഗുണം ചെയ്യില്ല’ : സ്വന്തം ക്ലബ്ബിനെക്കുറിച്ചുള്ള കൈലിയൻ എംബാപ്പെയുടെ മോശം വിലയിരുത്തൽ| Kylian Mbappe

അടുത്ത സീസണിന്റെ അവസാനത്തിൽ കഴിയുന്ന തന്റെ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് ഫോർവേഡ് കൈലിയൻ എംബാപ്പെ പറഞ്ഞതിനെത്തുടർന്ന് പി‌എസ്‌ജിയും താരവും തമ്മിലുള്ള ബന്ധം കഴിഞ്ഞ മാസം വഷളായിയിരുന്നു.അതായത് 2024 ജൂണിൽ എംബപ്പേ ഫ്രീ ഏജന്റ് ആയി മാറും. അദ്ദേഹം കരാർ അവസാനിപ്പിച്ചാൽ പിഎസ്ജിക്ക് സ്വന്തമാക്കാൻ ചെലവഴിച്ച 180 മില്യൺ യൂറോയിൽ (197 മില്യൺ ഡോളർ) ഒന്നും തിരിച്ചുപിടിക്കാൻ കഴിയില്ല. എന്നാൽ എംബാപ്പയെ ഫ്രീയായി വിടില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി പറഞ്ഞു.കഴിഞ്ഞ അഞ്ച് സീസണുകളിൽ ലീഗ് 1-ന്റെ […]

Kerala Blasters transfer news 2023: കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു|Kerala Blasters

മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് നോട്ടമിട്ട താരമായിരുന്നു 22 കാരനായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡിഫൻഡർ ഹോർമിപാം റൂയിവ.പ്രീതം കോട്ടാലും യുവതാരവും തമ്മിലുള്ള സ്വാപ്പ് ഡീലിനായി ഇരു ക്ലബ്ബുകളും തമ്മിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും പിന്നീട് ചർച്ചകൾ നിലച്ചു. ബ്ലാസ്റ്റേഴ്‌സുമായുള്ള അദ്ദേഹത്തിന്റെ തുടർച്ചയും ചർച്ചയിലാണ്. എന്നാൽ ആ നീക്കം ഇപ്പോൾ നടക്കാൻ സാധ്യതയില്ല എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.ഇന്ത്യൻ ആരോസിനും പഞ്ചാബ് എഫ്‌സിക്കും വേണ്ടി ബൂട്ടകെട്ടിയ ഹോർമിപം റൂയിവ 2018-19 സീസണിൽ തന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ ആരംഭിച്ചു, […]

‘തിരിച്ചടിച്ച് ഇംഗ്ലണ്ട്’ : മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ മൂന്നു വിക്കറ്റിന് കീഴടക്കി

ആവേശകരമായ മൂന്നാം ആഷസ് ടെസ്റ്റിൽ മിന്നുന്ന ജയവുമായി ഇംഗ്ലണ്ട്. ഹെഡിംഗ്‌ലെയിലെ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ക്രിസ് വോക്‌സ്-മാര്‍ക് വുഡ് എന്നിവരുടെ ഫിനിഷിംഗ് മികവിലും ഇംഗ്ലണ്ട് 3 വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ഇതോടെ സ്‌കോര്‍ 2-1 ആയി. ആദ്യ രണ്ട് ടെസ്റ്റുകളിലും […]

ഹാരി മഗ്വയറിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകസ്ഥാനം നഷ്ടപ്പെടും |Manchester United

2020 ലാണ് ഇംഗ്ലീഷ് ഡിഫൻഡർ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ആംബാൻഡ് സ്വന്തമാക്കിയത്.3 വർഷം ടീമിനെ നയിച്ചതിന് ശേഷം ഡിഫൻഡർക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുമെന്ന് തോന്നുന്നു. കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന്റെ കളി സമയം ഗണ്യമായി കുറഞ്ഞു. കളിച്ച മത്സരങ്ങളിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല ഗുരുതരമായ പിഴവുകളും അദ്ദേഹം വരുത്തി.കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസ് ക്യാപ്റ്റനായി.ഈ സീസണിലും മാഗ്വറിന് പകരം ബ്രൂണോ ക്യാപ്റ്റനായി തുടരുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ സീസണിൽ 8 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് […]