ഇഷാൻ കിഷന് മുകളായിലായി സഞ്ജു സാംസണെ തെരഞ്ഞെടുക്കാനുള്ള കാരണമിതാണെന്ന് മുൻ ഇന്ത്യൻ താരം |Sanju Samson
ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ കളിക്കാനൊരുങ്ങുമ്പോൾ ടീമിലെ പല താരങ്ങൾക്കും പലതും തെളിയിക്കാനുള്ള അവസരമായിരിക്കും. വേൾഡ് കപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ടീമിൽ ഇടം നേടുക എന്ന ലക്ഷ്യമായിരുന്നു പല താരങ്ങൾക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ കഴിയുന്ന വിക്കറ്റ് കീപ്പർ-ബാറ്ററായ കെ എൽ രാഹുലില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.അദ്ദേഹത്തിന്റെ അഭാവം ഇഷാൻ കിഷനും സഞ്ജു സാംസണിനും ഏകദിന സെറ്റപ്പിൽ വിക്കറ്റ് കീപ്പർ-ബാറ്ററുടെ റോളിലേക്ക് ഒരു വിലപ്പെട്ട […]