ബ്രസീലിനെ പുറത്താക്കാൻ അർജന്റീനയുടെ ഒത്തുകളി ; ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ ലോകകപ്പ് |FIFA World Cup |Argentina vs Brazil
1978 ൽ അർജന്റീനയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പായിരിക്കും ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ ലോകകപ്പ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും ഒത്തുകളി ആരോപണങ്ങളിലൂടെയും വിവാദങ്ങളിൽ ഇടംപിടിച്ച ലോകകപ്പാണ് 1978 ലേത്. ബ്രസീലിനെ ഫൈനലിൽ നിന്ന് പുറത്താക്കാൻ അർജന്റീന ഒത്തുകളി നടത്തിയെന്ന ഗുരുതരആരോപണവും ഉയർന്ന ടൂന്റ്മെന്റായിരുന്നു ഇത്. 1978 ജൂൺ ഒന്ന് മുതൽ 25 വരെയാണ് അർജന്റീനയിൽ വെച്ച് ലോകകപ്പിന്റെ പതിനൊന്നാം എഡിഷൻ നടന്നത്. 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ഫൈനലിൽ നെതെർലാൻഡിനെ പരാജയപ്പെടുത്തി അർജന്റീന കിരീട […]