2008 ന് ശേഷമുള്ള താജിക്കിസ്ഥാനെതിരെയുള്ള വിജയത്തോടെ ഇന്ത്യൻ ഫുട്ബോളിൽ ഖാലിദ് ജമീൽ യുഗത്തിന് ആരംഭം | Indian Football
ദുഷാൻബെയിൽ ആതിഥേയരായ താജിക്കിസ്ഥാനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യ 2025 CAFA നേഷൻസ് കപ്പ് സീസണിന് തുടക്കം കുറിച്ചു, മധ്യേഷ്യൻ ടീമിനെതിരായ വിജയത്തിനായുള്ള 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. പുതിയ മുഖ്യ പരിശീലകൻ ഖാലിദ് ജാമിലിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ടൈഗേഴ്‌സ് നീണ്ട ഇടവേളക്ക് ശേഷമാണ് വിജയം നേടുന്നത്. അൻവർ അലി, സന്ദേശ് ജിങ്കൻ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു പെനാൽറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മലയാളി ലെഫ്റ്റ് ബാക്ക് […]