‘ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് അടുത്താണെന്ന് തോന്നുന്നു, പക്ഷേ… ‘ : ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ കരുൺ നായർ | Karun Nair
അഞ്ച് വർഷത്തിന് ശേഷം തന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരം കളിക്കാൻ കരുൺ നായർ ഒരുങ്ങുകയാണ്. കഴിഞ്ഞ നവംബറിൽ നടന്ന മെഗാ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസാണ് ഈ പരിചയസമ്പന്നനായ ഇന്ത്യൻ ബാറ്റ്‌സ്മാനെ ടീമിലെടുത്തത്. എന്നാൽ ജൂണിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് കരുൺ നായർ.കർണാടക സ്വദേശിയായ കരുൺ 2016 ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുകയും ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ, വീരേന്ദർ സെവാഗിന് […]