‘തകർപ്പൻ ഗോളുമായി ലയണൽ മെസ്സി’ : അറ്റ്ലാന്റക്കെതിരെ വിജയവുമായി ഇന്റർ മയാമി | Lionel Messi
കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ അറ്റ്ലാന്റ യുണൈറ്റഡിനോട് പരാജയപ്പെട്ടതിന് പ്രതികാരം ചെയ്ത് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി ഗോൾ കണ്ടെത്തിയ മലരത്തിൽ മയാമി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. വിജയം മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ ഇന്റർ മിയാമിയെ ഒന്നാം സ്ഥാനത്തെത്തിച്ചു.89-ാം മിനിറ്റിൽ ഹെയ്തിയിലെ പരിചയസമ്പന്നനായ ഇന്റർനാഷണൽ താരം ഫാഫ പിക്കോൾട്ട് വിജയഗോൾ നേടി, സീസണിന്റെ അപരാജിത തുടക്കം നീട്ടിക്കൊണ്ട് മിയാമിക്ക് വിലയേറിയ വിജയം സമ്മാനിച്ചു.കഴിഞ്ഞ സീസണിലെ […]