❝ ഒരു വർഷത്തെ ഇടവേളക്ക് ശേഷം 🇮🇳🏟
ഇന്ത്യൻ സൂപ്പർ 🏆⚽ ലീഗിലേക്ക് തിരിച്ചെത്തുന്നു ❞

കേരളത്തിന്റെ പ്രതിരോധ താരം അനസ് എടത്തൊടിക ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മടങ്ങിയെത്തുന്നു. ജംഷഡ്‌പൂർ എഫ്സിയാണ് അനസിനെ സ്വന്തമാക്കാനൊരുങ്ങുന്നത്.താരം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നത്. ഈ കഴിഞ്ഞ സീസണിൽ അനസിന് ഒരു ക്ലബും ഉണ്ടായിരുന്നില്ല. എ ടി കെയിൽ നിന്ന് റിലീസായ ശേഷം ഇതുവരെ അനസ് ക്ലബ് ഫുട്ബോളിൽ ഇറങ്ങിയിട്ടില്ല.

2018ൽ ആയിരുന്നു അനസ് മുമ്പ് ജംഷദ്പൂരിൽ കളിച്ചത്.മുൻ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കാരനു വേണ്ടി നും കഴിഞ്ഞ സീസണിൽ ഐ-ലീഗിൽ നിന്ന് ഒന്നിലധികം ഓഫറുകൾ ഉണ്ടായിരുന്നുവെങ്കിലും ഐ‌എസ്‌എല്ലിൽ കളിക്കുന്നത് തുടരാൻ വേണ്ടി ഓഫറുകൾ സ്വീകരിച്ചിരുന്നില്ല. 2019-20 സീസണിൽ പരികേട്ടതു മൂലം കേരള സെന്റർ ബാക്കിന് എടികെക്കു വേണ്ടി ഏഴു മത്സരനാണ് മാത്രമാണ് കളിയ്ക്കാൻ സാധിച്ചത്. 2017-18 സീസണിന് ശേഷം ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിനായി അനസ് ജംഷദ്‌പൂർ വിട്ടുപോയെങ്കിലും സീസണിലുടനീളം ടീം കഷ്ടപ്പെട്ടു.


പരിക്കുകൾ മലയാളി ഡിഫെൻഡറെ തന്റെ കഴിവിന്റെ പരമാവധി കളിക്കുന്നതിൽ നിന്ന് തടഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് വന്നത് മുതൽ അനസിന്റെ കരിയർ താഴോട്ടേക്ക് ആണ് സഞ്ചരിച്ചത്. കരിയർ തിരികെ താളത്തിൽ എത്തിക്കാൻ ആണ് അനസ് ഇപ്പോൾ ശ്രമിക്കുന്നത്. മുംബൈ, പൂനെ എഫ് സി, ഡെൽഹി ഡൈനാമോസ്, മോഹൻ ബഗാൻ, എന്നീ ക്ലബുകൾക്ക് വേണ്ടിയും അനസ് മുമ്പ് കളിച്ചിട്ടുണ്ട്. ജംഷദ്പൂരുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് വാർത്തകൾ.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു ജംഷഡ്പൂർ. 20 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായിരുന്നു ക്ലബിന്റ സമ്പാദ്യം. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ക്ലബ് അനസിനെ നോട്ടമിടുന്നത്.