❝ആൻഡേഴ്സണുമായി കട്ട കലിപ്പിൽ സിറാജ് :വൈറൽ വീഡിയോ കാണാം❞

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ആവേശ തുടക്കം. ആദ്യ ഇന്നിങ്സിൽ 183 റൺസിൽ പുറത്തായ ഇംഗ്ലണ്ട് ടീമിന് 278 റൺസ് സ്കോറും ഒപ്പം 95 റൺസ് ലീഡും നേടി മറുപടി നൽകിയ ഇന്ത്യൻ സംഘം പക്ഷേ പതറിയത് സ്റ്റാർ പേസ് ബൗളർ ജിമ്മി അൻഡേഴ്സന്റെ പന്തുകളിൽ മാത്രമാണ്. കോഹ്ലി, പൂജാര, രാഹുൽ, താക്കൂർ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ അൻഡേഴ്സൺ മനോഹര സ്വിങ്ങ് ബൗളിംഗ് പ്രകടനത്താൽ തന്റെ ക്ലാസ്സ്‌ തെളിയിച്ചു.

എന്നാൽ മത്സരത്തിൽ വളരെ അധികം നാടകീയത നിറഞ്ഞ ഒരു സംഭവവും അരങ്ങേറി. ഇന്ത്യൻ ഇന്നിങ്സിന്റെ തന്നെ എൺപതിനാലാം ഓവറിലാണ് അത്യന്തം ആവേശകരമായ സംഭവം അരങ്ങേറി ആരാധകരിലും ആകാംക്ഷ നിറച്ചത്. ആ ഓവർ പൂർത്തിയാക്കിയ ശേഷം ബൗളർ അൻഡേഴ്സൺ ബാറ്റിങ് എൻഡിൽ നിന്ന മുഹമ്മദ്‌ സിറാജിനോട് തർക്കിച്ചതും ശേഷം അൻഡേഴ്സൺ ദേഹത്തായി അൽപ്പം തട്ടുവാൻ മുഹമ്മദ് സിറാജ് ശ്രമിച്ചത് എല്ലാം ആരാധകരിൽ അടക്കം ആവേശം സൃഷ്ടിച്ചു. മുഹമ്മദ്‌ സിറാജ് കുറേനേരം എന്തൊക്കെയൊ ഇംഗ്ലണ്ട് സീനിയർ ഫാസ്റ്റ് ബൗളറോട് പറഞ്ഞത് വീഡിയോകളിൽ കാണുവാൻ സാധിക്കും.

അതേസമയം ഇന്ത്യൻ ടീമിനായി ആദ്യ ഇന്നിങ്സിൽ രാഹുൽ 84 റൺസും ഒപ്പം ജഡേജ 56 റൺസും ബുംറ 28 റൺസും അടിച്ചെടുത്തപ്പോൾ ഇന്ത്യൻ ടീമിന് 95 റൺസ് ലീഡ് സ്വന്തമാക്കുവാൻ സാധിച്ചു നേരത്തെ നായകൻ കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു.