❝അടുത്ത സീസൺ💪🔥ടീം കൂടുതൽ ശക്തിപെടുത്താൻ ❤️യുണൈറ്റഡ്💙ചെൽസി ടീമുകളിലെ✍️⚽താരങ്ങളെ ടീമിലെത്തിക്കും ❞

ദിവസങ്ങൾക്ക് മുൻപ് ലോണിലുള്ള 22 കാരൻ അമേരിക്കൻ ഇന്റർനാഷണൽ താരം വെസ്റ്റൺ മക്കെന്നിയെ ഷാൽക്കെയിൽ നിന്നും 18.5 മില്യൺ ഡോളർ സ്ഥിരമായി സ്വന്തമാക്കിയതിന് ശേഷം മറ്റൊരു താരത്തെ കൂടി ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യുവന്റസ്. അടുത്ത സീസണിൽ ചെൽ‌സി മിഡ്ഫീൽഡർ ജോർജിഞ്ഞോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ.ആരോൺ റാംസെയുടെയും ആർതറിന്റെയും ഫിറ്റ്നസും റോഡ്രിഗോ ബെന്റാൻകൂറിന്റെ ഫോമില്ലായമയുമാണ് പുതിയൊരു മിഡ്ഫീൽഡറെ ടൂറിനിലെത്തിക്കാൻ പിർലോ തീരുമാനിക്കുന്നത്.

അടുത്ത സീസണിൽ ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നു താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് പിർലോ. മുൻ താരം പോൾ പോഗ്ബയെ യുണൈറ്റഡിൽ നിന്നും തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മൗറീഷ്യോ സാരി ചെൽസി പരിശീലകനായുള്ള സമയം മുതൽ തന്നെ ജോർജിഞ്ഞോയെ യുവന്റസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കാൽസിയോമെർകാറ്റിയോ റിപ്പോർട്ട് പറയുന്നു.

ഇറ്റാലിയൻ ഇന്റർനാഷനലിനെ സ്വന്തമാക്കാൻ 30 മില്യൺ ഡോളർ എങ്കിലും യുവന്റസ് ചെലവാക്കേണ്ടി വരും.നിലവിൽ ചെൽസിയുമായി രണ്ടു വര്ഷം കൂടി കരാർ ബാക്കിയുള്ള ജോർജിഞ്ഞോ സിരി എ മടങ്ങി വരൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. 2018 ൽ നാപോളിയിൽ നിന്നാണ് ബ്രസീലിയൻ / ഇറ്റാലിയൻ മിഡ്ഫീൽഡർ ചെൽസിയിൽ എത്തുന്നത്.ബ്ലൂസിനൊപ്പം ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ 29 കാരൻ 18 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും നേടി.

അടുത്ത സീസണിൽ യുവന്റസ് ടീമിലെത്തിക്കനൊരുങ്ങുന്ന മറ്റൊരു താരമാണ് സസ്സുവോളോ മിഡ്ഫീൽഡർ മാനുവൽ ലോക്കറ്റെല്ലി. ഈ സീസണിൽ സസ്സുവോളോ ബോസ് റോബർട്ടോ ഡി സെർബിയുടെ കീഴിൽ ഇറ്റലിയിലെ മികച്ച മിഡ്‌ഫീൽഡർമാരിലൊരാളായി വളരാൻ ലോക്കറ്റെല്ലിക്കായി . അറ്റ്ലാന്റ അക്കാദമിയുടെ കളിച്ചു വളർന്ന ലോക്കറ്റെല്ലി 2016 ൽ 18 ആം വയസ്സിൽ എസി മിലാനു വേണ്ടി സിരി എ യിൽ അരങ്ങേറ്റം കുറിക്കുകയും ഭാവി താരമായി അറിയപ്പെടാനും തുടങ്ങി.

Manuel Locatelli

എന്നാൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നതോടെ യുവതാരം 2018 ൽ വായ്പാടിസ്ഥാനത്തിൽ സസ്സുവോളോയിലേക്ക് മാറി.2019 ൽ താരത്തെ ക്ലബ് സ്ഥിരം കരാറിൽ സ്വന്തമാക്കുകയും ചെയ്തു. സിരി എയിലെ മികച്ച പ്രകടങ്ങൾ കഴിഞ്ഞ വര്ഷം താരത്തെ ഇറ്റാലിയൻ ടീമിലെത്തിച്ചു. ഇറ്റലിക്കായി ആറു മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ മിഡ്ഫീൽഡർക്ക് 2023 വരെ സസ്സുവോളോയിൽ കരാർ ഉണ്ട്. കുറഞ്ഞത് 30 മില്യൺ ഡോളർ ആണ് താരത്തെ സ്വന്തമാക്കാൻ യുവന്റസ് മുടക്കേണ്ടി വരുന്നത്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ചാമ്പ്യന്മാർ താരത്തെ ഒപ്പിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. താരത്തെ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിക്കാൻ പെപും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.