❝ ഗോൾ വേട്ടയിൽ 🔥⚽ മെസ്സിക്കൊപ്പം, സിൽവ
ഇനി✍️💰യുനൈറ്റഡ് ആക്രമണ നിരയിലേക്ക് ❞

നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ പട്ടിക പരിശോധിച്ചാൽ മുൻ പന്തിയിൽ നിൽക്കുന്ന താരമാണ് ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്റെ പോർച്ചുഗൽ ഇന്റർനാഷണൽ ആൻഡ്രെ സിൽവ. ഈ സീസണിൽ ബുണ്ടസ് ലീഗയിൽ ഗോളുകൾ അടിച്ചു കൂട്ടുന്ന പോർച്ചുഗീസ് താരത്തിനെ പിന്നാലെയാണ് വമ്പൻ ക്ലബ്ബുകൾ.മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും സിൽവയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 28 കളികളിൽ നിന്ന് നാല് അസിസ്റ്റുകൾ ഉൾപ്പെടെ 24 ഗോളുകളാണ് 25 കാരൻ നേടിയത്. ബുണ്ടസ് ലീഗയിൽ 23 ഗോളുമായി ടോപ് സ്‌കോറർ പട്ടികയിൽ ലെവെൻഡോസ്‌കിക്ക് പിന്നിൽ രണ്ടാമതാണ്.

2018 -19 സീസണിൽ ലാ ലീഗ്‌ ക്ലബ് സെവിയ്യയിലേക്ക് ലോണിൽ പോയെങ്കിലും പഴയ ഫോമിലെത്താൻ സിൽവക്കായില്ല. അടുത്ത സീസണിൽ വീണ്ടും വായ്പയിൽ ബുണ്ടസ് ലീഗ്‌ ക്ലബ് ഫ്രാങ്ക്ഫർട്ടിലെത്തിയ സിൽവ പതിയെ ഫോമിലേക്ക് തിരിച്ചെത്തി. ഡോർട്ട്മുണ്ടിനെതിരെ ഗോളോടെ കൂടി തുടങ്ങിയ സിൽവ ആ സീസണിൽ ലീഗിൽ 12 ഗോളുകൾ നേടി. 2020 ൽ ഫ്രാങ്ക്ഫർട്ടുമായി മൂന്നു വർഷത്തെ സ്ഥിരം കരാർ ഒപ്പുവെച്ച സിൽവക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .


ഈ സീസണിൽ ഡോർട്ട്മുണ്ടിന്റെ സെൻസേഷൻ ഹാലണ്ടിനെ വരെ മറികടക്കുന്ന പ്രകടനമാണ് സിൽവ പുറത്തെടുത്തത്. മികച്ച കഴിവുള്ള ഒരു സ്‌ട്രൈക്കറായിട്ടും കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി തന്റെ കഴിവുകൾ പുറത്തെടുക്കുന്നതിൽ സിൽവ പരാജയപ്പെടുകയും ചെയ്തു.എഫ് സി പോർട്ടോയിലൂടെ കരിയർ തുടങ്ങിയ സിൽവ ആദ്യ സീസണുകളിൽ തന്നെ അവർക്കായി ഗോളുകൾ അടിച്ചുകൂട്ടി. ആ സമയത്തു തന്നെ പോർച്ചുഗീസ് ദേശീയ ടീമിൽ നിന്നും വിളിയും വന്നു. രണ്ടു വർഷത്തിന് ശേഷം 40 മില്യൺ ഡോളറിനു ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാനിലെത്തി. എന്നാൽ ഇറ്റലിയിലെ ആദ്യ സീസണിൽ മികവ് പുലർത്താൻ സിൽവക്കയില്ല. സിരി എ യിൽ 24 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രമാണ് നേടാനായത്.ആ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടി.

മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് സിൽവയെ ടീമിലെത്തിക്കാൻ മുന്നിൽ നിൽക്കുന്നത്. ഹാലണ്ടിനെയും , കെയ്‌നിനെയും ടീമിലെത്തിക്കുന്നതിനേക്കാൾ വില കുറവിൽ അതെ നിലവാരമുള്ള സിൽവയെ യുണൈറ്റഡിൽ എത്തിക്കാനാവും. ഈ സീസൺ അവസാനിക്കുന്നതോടെ ബൊക്ക ജൂനിയേഴ്സിലെക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന കവാനിക്ക് ഒത്ത പകരക്കാരനാവും സിൽവ.