“ലാ ലീഗയിൽ അതിശയിപ്പിക്കുന്ന ഗോളുമായി അത്ലറ്റികോ മാഡ്രിഡിന്റെ അർജന്റീന താരം എയ്ഞ്ചൽ കൊറിയ”

ഇന്നലെ ലാ ലീഗയിൽ നടന്ന അത്ലറ്റികോ മാഡ്രിഡ് വിയ്യ റയൽ പോരാട്ടത്തിൽ ഏറെ ശ്രദ്ധ നേടിയത് അത്ലറ്റികോയുടെ അർജന്റീന താരം ഏഞ്ചൽ കൊറിയ ഹാഫ്-വേ-ലൈനിനുള്ളിൽ നിന്ന് നേടിയ വണ്ടർ ഗോളായിരുന്നു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ഹാഫ്-വേ-ലൈനിനുള്ളിൽ നിന്ന് ഡാനി പാരെജോയുടെ പാസ് പിടിചെടുതെ അര്ജന്റീന താരം വില്ലാറിയൽ ഗോൾകീപ്പർ ജെറോണിമോ റുള്ളിക്ക് മുകളിലൂടെ തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിന്റെ പത്താം മിനുട്ടിലാണ് കൊറിയയുടെ ഗോൾ പിറന്നത് .”ഇത് അവിശ്വസനീയമായ ഗോളാണ്, ഇത് സീസണിലെ ഗോളായിരിക്കാം,” അത്ലറ്റിക്കോ കോച്ച് ഡീഗോ സിമിയോണി പറഞ്ഞു.

പത്താം മിനുട്ടിൽ കൊറിയയുടെ വണ്ടർ ഗോളിൽ ലീഡ് വഴങ്ങിയെങ്കിലും 23 ആം മിനുട്ടിൽ വിയ്യ റയലിന് ഒപ്പമെത്താൻ അവസരം ലഭിച്ചെങ്കിലും ജെറാർഡ് മൊറേനോയുടെ പെനാൽറ്റി ഗോൾകീപ്പർ ജാൻ ഒബ്‌ലാക്ക് രക്ഷപ്പെടുത്തി റീബൗണ്ടിൽ പാരെജോ വലയിലാക്കിയെങ്കിലും പന്ത് കയ്യിൽ തൊട്ടാൽ അനുവദിച്ചില്ല. 29 ആം മിനുട്ടിൽ പൗ ടോറസിലൂടെ വിയ്യ റയൽ ഒപ്പമെത്തി.

രണ്ടാം പകുതിയിൽ വില്ലാറിയൽ ഉയർന്നുവരുകയും 58 ആം മിനുട്ടിൽ മൊറേനയിലൂടെ അവർ ലീഡ് നെടുവകയും ചെയ്തു. എന്നാൽ 67 ആം മിനുട്ടിൽ കൊണ്ടോഗ്ബിയയുടെ ഗോളിൽ അത്ലറ്റികോ സമനില പിടിച്ചു. 20 മത്സരങ്ങളിൽ നിന്നും 33 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. 29 പോയിന്റുമായി വിയ്യാറയൽ എട്ടാം സ്ഥാനത്തുമാണ്.