❛❛ഏഞ്ചൽ ഡി മരിയയെയും ടീമിലെത്തിച്ച് യുവന്റസ്❜❜ |Juventus |Ángel Di María 

പാരീസ് സെന്റ് ജെർമെയ്‌ൻ വിട്ട അര്ജന്റീന സൂപ്പർ താരം ഏഞ്ചൽ ഡി മരിയ ഒരു വർഷത്തെ കരാറിൽ യുവന്റസിൽ ചേർന്നു.അടുത്ത ആഴ്ച ടൂറിനിൽ എത്തി ഡി മറിയ യുവന്റസിൽ കരാറും ഒപ്പിടും. പി എസ് ജി വിട്ട ഡി മറിയയെ സ്വന്തമാക്കാനായി ബാഴ്സലോണയും രംഗത്ത് ഉണ്ടായിരുന്നു‌. അവരെ മറികടന്നാണ് യുവന്റസ് ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്‌.

ട്രാൻസ്ഫർ വിൻഡോയിൽ ക്ലബിന്റെ രണ്ടാമത്തെ ഫ്രീ ട്രാൻസ്ഫറാണ് 34 കാരന്റെ. നേരത്തെ യുവന്റസിന്റെ രണ്ടു വർഷത്തെ കരാർ ഡി മറിയ റിജക്ട് ചെയ്തിരുന്നു. ഇപ്പോൾ യുവന്റസ് 1 വർഷത്തെ കരാറാണ് ഡി മറിയക്ക് നൽകുന്നത്. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ഡിമറിയ അവസാന ഏഴ് വർഷമായി പി എസ് ജിക്ക് ഒപ്പം ആണ്. പി എസ് ജിക്കായി മുന്നൂറോളം മത്സരങ്ങൾ കളിച്ച ഡി മറിയ നൂറിനടുത്ത് ഗോളുകളും നൂറിലധികം അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്. പി എസ് ജിക്ക് ഒപ്പം 18 കിരീടങ്ങൾ ഡി മറിയ ഇതുവരെ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ജൂൺ 30 ന് അവസാനിച്ചതിന് ശേഷമാണ് പോഗ്ബ യുവന്റസിലേക്കെത്തുന്നത്.29 കാരനായ ഫ്രാൻസ് മിഡ്ഫീൽഡർ ഈ ആഴ്ചയിൽ തന്നെ മെഡിക്കലിനായി ഇറ്റലിയിലെത്തും.ഫ്രാൻസിനൊപ്പം 2018 ലോകകപ്പ് നേടിയ പോഗ്ബ സീരി എ വമ്പന്മാരുമായി നാല് വർഷത്തെ കരാർ ഒപ്പിടാൻ സമ്മതിച്ചതായി റിപ്പോർട്ട്. 2016ൽ ഇറ്റാലിയൻ ക്ലബിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് അന്നത്തെ ലോക റെക്കോർഡ് തുകയായ 89 മില്യൺ പൗണ്ട് കൊടുത്തിട്ടാണ് പോഗ്ബയെ ടീമിലെത്തിച്ചത്.

2012-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ഫ്രഞ്ച് താരം യുവന്റസിലേക്ക് പോയത്.റെഡ് ഡെവിൾസിനായി 232 മത്സരങ്ങളിൽ പോഗ്ബ കളിച്ചിട്ടുണ്ട്.39 ഗോളുകൾ നേടുകയും 51 അസിസ്റ്റുകൾ ചെയ്തിട്ടുണ്ട്.എന്നാൽ 2016 ൽ യുവന്റസിൽ നിന്ന് സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ ഭീമമായ തുകയെ ന്യായീകരിക്കുന്ന പ്രകടനം പോഗ്ബയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ചാമ്പ്യൻമാരായ മിലാനേക്കാൾ 16 പോയിന്റ് പിന്നിലായി കഴിഞ്ഞ സീസണിൽ സീരി എയിൽ യുവന്റസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തുടർച്ചയായി കയ്യടക്കി വെച്ചിരുന്ന കിരീടം കഴിഞ്ഞ രണ്ടു സീസണിലും യുവന്റസിന് നഷ്ടപ്പെട്ടിരുന്നു, കൂടുതപ് മികച്ച താരങ്ങളെ ടൂറിനിൽ എത്തിച്ച് പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുകാക്കത്തിലാണ് ക്ലബ്.

Rate this post