അന്നത്തെ ബോൾ ബോയി ഇന്ന് ക്രിക്കറ്റ്‌ ദൈവം 😱ബോൾ ബോയിയായ സച്ചിന്റെ വീഡിയോ കാണാം

ക്രിക്കറ്റ്‌ എന്നാൽ ഇന്നും പലർക്കും ആദ്യം ഓർമ്മയിൽ വരുന്ന മുഖം ഇതിഹാസ ക്രിക്കറ്റ്‌ താരം സച്ചി‌നാണ്. ലോക ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഇത്രയധികം നേട്ടം കരസ്ഥമാക്കിയ മറ്റൊരു താരവും ഇന്നും വന്നിട്ടില്ല. അതേ ക്രിക്കറ്റ്‌ ലോകത്തെ ഇതിഹാസ താരവും റെക്കോർഡുകൾ എല്ലാം സ്വന്തമാക്കിയ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാനുമാണ് സച്ചിൻ രമേശ്‌ ടെൻഡൂൽക്കർ എന്ന ക്രിക്കറ്റ്‌ ദൈവമെന്ന് ആരാധകർ എല്ലാം വിശേഷിപ്പിക്കുന്ന സച്ചിൻ. ക്രിക്കറ്റിൽ പല താരങ്ങൾക്കും പിൻഗാമികളെ നമ്മൾ കണ്ടെത്താറുണ്ട് എന്നാൽ സച്ചിനെന്ന സൂപ്പർ താരം ഇന്ന് താരതമ്യങ്ങൾക്കും അപ്പുറമാണ്. ചരിത്ര നേട്ടങ്ങളിൽ ഏറെ തവണ സ്വന്തം കളി മികവാൽ സ്വന്തം പേരിന്റെ ശോഭ ഇരട്ടിയാക്കിയ സച്ചിൻ കരിയറിന്റെ തുടക്ക കാലത്ത് നേരിട്ട വെല്ലുവിളികളും ഒപ്പം പ്രശ്നങ്ങളും ഏത് ആരാധകനെയും ഞെട്ടിക്കും. ലോകത്ത് എക്കാലവും ജീവിതത്തിൽ തളർന്ന് പോയി എന്ന് തോന്നുന്നവർക്ക് പിന്നീട് കുതിക്കാനുള്ള ഏറ്റവും വലിയ ശക്തി സച്ചിന്റെ കരിയർ തന്നെയാണ്.

ക്രിക്കറ്റ്‌ കളിക്കായി മാറ്റിവെച്ച ആ ജീവിതം ഏറെ വിഷമകരമായ ഒട്ടേറെ നിമിഷങ്ങൾ നേരിട്ടാണ് ഇന്ന് ഇതിഹാസ പദവിയിൽ എത്തിയത്. തന്റെ കരിയറിൽ അനവധി നേട്ടങ്ങൾ കരസ്ഥമാക്കിയ സച്ചിൻ പല അപൂർവ്വ സംഭവങ്ങളിലും പങ്കാളിയായ ചരിത്രമുണ്ട്. ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ എട്ട് വർഷം മുൻപ് തന്നെ പ്രഖ്യാപിച്ച സച്ചിൻ ഇന്ത്യൻ ടീമിനായി നിർണായക നിർദ്ദേശങ്ങളും നൽകാറുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിനോളം മികച്ച ഒരു ബാറ്റ്‌സ്മാൻ ഇന്നും ക്രിക്കറ്റിൽ വന്നിട്ടില്ല എന്നാണ് ആരാധകരുടെ പക്ഷം. നിലവിലെ പല താരങ്ങൾക്കും സച്ചിൻ സൃഷ്ടിച്ച റൺസ് വേട്ട മറികടക്കുക സ്വപ്നം കാണുവാൻ പോലും കഴിയില്ല. ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുകൾ പരിശോധിച്ചാൽ പലപ്പോഴും അതിൽ സച്ചിന്റെ പേര് കാണും.

ആഭ്യന്തര ക്രിക്കറ്റിൽ അടക്കം ചെറിയ പ്രായത്തിൽ തന്നെ തന്റെ അത്ഭുത ബാറ്റിങ് മികവ് പ്രകടിപ്പിച്ച സച്ചിൻ പക്ഷേ 1987ലെ ഏകദിന ലോകകപ്പിലെ ഒരു മത്സരത്തിൽ ബോൾ ബോയിയായിട്ടും സേവനം അനുഷ്ഠിച്ച കാര്യം പല ക്രിക്കറ്റ്‌ ആരാധകർക്കും വിശദമായി അറിയില്ല. അന്ന് മുംബൈയിലെ വാങ്കഡയിൽ നടന്ന ഇന്ത്യ :സിംബാബ്വേ മത്സരത്തിൽ താരം ബോൾ ബോയിയായിരുന്നു. എന്നാൽ അന്ന് ആരും ശ്രദ്ധിക്കാതെ പോയ് ഈ താരമാണ് പിന്നീട് ഇരുന്നൂറാം ടെസ്റ്റിൽ ഇതേ വാങ്കഡേയിൽ കളിച്ചത്.

അതേസമയം 2002ലാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റിലെ കളിക്കാരനായും സച്ചിനെ തിരഞ്ഞെടുത്തത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനായ സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച താരമാണ്.ഏകദിന മത്സരങ്ങളിലായി 18426 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട് 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ.ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.