❝അന്ന് ക്രിക്കറ്റിൽ നടന്നില്ല 😱പക്ഷേ ഇന്ന്‌ ഒളിമ്പിക്സിൽ നടന്നത് ചരിത്രമായി❞

ഇന്നലെ ലോകമാകെ സൗഹൃദ ദിനം ആഘോഷിച്ചപ്പോൾ  വ്യത്യസ്തമായ ഒരു കാഴ്ചക്കു നാം എല്ലാവരും ഒരുപോലെ സാക്ഷിയായി.സൗഹൃദ ദിനമായ ഇന്നലെ ടോക്കിയോ ഒളിംപിക്സ് വേദിയിൽ ലോകത്തെ വിസ്മയിപ്പിച്ച് ഒരു അപൂർവ്വ സൗഹൃദനിമിഷം അരങ്ങേറിയെന്നതാണ് സത്യം. ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശ  പോരാട്ടം നടക്കുന്ന ഹൈജംപിൽ മെഡൽ ജേതാക്കളെ കണ്ടെത്താനുള്ള അവസാന റൗണ്ട് പോരാട്ടമാണ് നടന്നുകൊണ്ടിരുന്നത്. ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിയും ഖത്തറിന്റെ ബർഷിമും തമ്മിലാണ് മത്സരം. ഇരുവരും 2.37 മീറ്റർ ദൂരം പിന്നിട്ടു. 2.39 ചാടിക്കടക്കാൻ മൂന്ന് തവണ അവർ ഇരുവരും ശ്രമിച്ചിട്ടും രണ്ടുപേരും പക്ഷേ ലക്ഷ്യത്തിലെത്തിയില്ല.എന്നാൽ പിന്നീട്  ലോകം വേദിയായത് അപൂർവ്വമായ ഒരു സംഭവത്തിന്റെ തുടക്കത്തിനാണ്.

മത്സരത്തിലെ ടൈ ഒഴിവാക്കാൻ ‘ജംപ് ഓഫ് നോക്കുകയല്ലേ?’ എന്ന് റഫറിയുടെ ചോദ്യം.‘ഞങ്ങൾക്ക് രണ്ടുപേർക്കും സ്വർണം നൽകാൻ കഴിയുമോ?’ ആ നേരം ബർഷിമിന്റെ ആ ചോദ്യത്തിന് സമ്മതം മൂളുകയായിരുന്നു റഫറി. അങ്ങനെ ഒളിംപിക്സ് ചരിത്രം തന്നെ അപൂർവ്വമായ സംഭവത്തിന്‌ സാക്ഷിയായി.പുരുഷ വിഭാഗം ഹൈജംപിലെ സ്വർണ്ണംഅവർ ഇരുവരും പങ്കിവെച്ചു. അതേ ബർഷിമും ടാംബേരിയും സ്വർണ്ണനേട്ടം പങ്കിട്ടു.

എന്നാൽ ഈ സംഭവവും ക്രിക്കറ്റിലെ തന്നെ അപൂർവ്വമായ സംഭവവുമായി ഇതിനെ പല ആരാധകരും താരതമ്യം ചെയ്യുകയാണ്.2019ലെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് ക്രിക്കറ്റ്‌ പ്രേമികൾ ആരും തന്നെ മറക്കാൻ സാധ്യത ഇല്ല. അന്ന് ഇംഗ്ലണ്ടും ന്യൂസിലാൻഡ് ടീമും തമ്മിൽ നടന്ന ആ ഫൈനൽ ഇന്നും ക്രിക്കറ്റിലെ ഒരു വിവാദ അദ്ധ്യായമാണ്. ഫൈനൽ മത്സരം പക്ഷേ കൃത്യമായ സമനിലയിൽ അവസാനിച്ചെങ്കിലും അന്തിമമായ ഏകദിന ലോകകപ്പ് ജേതാവിനെ തിരഞ്ഞെടുക്കുവാൻ ഐസിസി ചട്ടം അനുസരിച്ച് സൂപ്പർ ഓവർ നടത്തി. എന്നാൽ സൂപ്പർ ഓവറിലും ഇരു ടീമുകളും തുല്യത പാലിച്ചെങ്കിലും ഏറ്റവും അധികം ബൗണ്ടറി നേടിയ ടീമെന്ന നിലയിൽ ആ ഫൈനൽ മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കി.

അവിടെ തകർന്നത് ന്യൂസിലാൻഡ് ടീം വർഷങ്ങളായി കാത്തുസൂക്ഷിച്ച എല്ലാ ആഗ്രഹങ്ങളുമാണ്. പക്ഷേ നിർഭാഗ്യം അവരെ തുണച്ചില്ല അതിനും അപ്പുറം ബൗണ്ടറികളുടെ എണ്ണത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ ജയിപ്പിച്ച ഐസിസിയുടെ മണ്ടത്തരം കിവീസ് ടീമിനെ തകർത്തു. ഒരുവേള അന്ന് സൂപ്പർ ഓവർ സമനിലയിൽ അവസാനിച്ചപ്പോൾ ഇരു ടീമുകളും കിരീടം പങ്കിടുവാനായി തീരുമാനം കൈകൊണ്ടിരുന്നേൽ അത് ചരിത്രമായി മാറിയേനെ എന്നും പല ക്രിക്കറ്റ്‌ ആരാധകരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപെടുന്നു.