❝ വിസ്മയമായി ⚡🔥 വന്ന അൻസു ഫാത്തി ⚽👌
🇪🇸 സ്പെയിനിനും 🔵🔴 ബാഴ്സക്കും അടുത്ത പണി ❞

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളാണ് ബാഴ്സലോണ സ്‌ട്രൈക്കർ അൻസു ഫാറ്റി. ചെറു പ്രായത്തിൽ തന്നെ ബാഴ്സക്ക് വേണ്ടിയും സ്പെയിനിനു വേണ്ടിയും കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്. എന്നാൽ തുടർച്ചയായ പരിക്കുകൾ താരത്തിന്റെ കരിയറിന് തന്നെ വലിയ ഭീഷണിയായി ഉയർന്നിരിക്കുകയാണ്.

അൻസു ഫാറ്റി അടുത്തമാസം നടക്കാനിരിക്കുന്ന യൂറോ കപ്പിൽ കളിക്കില്ല. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഫാറ്റി രണ്ടാമത്തെ ശസ്ത്രക്രിയക്ക് വിധേയനാകുകയാണ്. ഇതോടെയാണ് തൽക്കാലം ഉടനയൊന്നും സ്പാനിഷ് താരമായ ഫാറ്റി കളിക്കളത്തിൽ തിരിച്ചെത്തില്ല എന്ന് വ്യക്തമായത്.


2020 നവംബറിൽ റയൽ ബെറ്റിസിനെതിരായ 5-2ന് ജയിച്ച മത്സരത്തിനിടെയാണ് ഫാറ്റിയുടെ കാൽമുട്ടിന് പരുക്കേറ്റത്. തൊട്ടടുത്ത ദിവസം തന്നെ ഫാറ്റി ശസ്ത്രക്രിയക്ക് വിധേയനായി. ഇതോടെ നാല് മാസമെങ്കിലും ഫാറ്റി കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലബ് അറിയിച്ചു. എന്നാൽ കാൽമുട്ടിലെ ലി​ഗമെന്റിന് തകരാർ സംഭവിച്ചതിനാൽ വിചാരിച്ചത് പോലെ ഫാറ്റിയുടെ പരുക്ക് ഭേദമായില്ല. ഇതോടെ വീണ്ടുമൊരിക്കൽ കൂടി ഫാറ്റി ശ്സത്രക്രിയക്ക് വിധേയനാകും. റിപ്പോർട്ടുകൾ പ്രകാരം അടുത്തയാഴ്ചയാണ് ശസ്ത്രക്രിയ.

വീണ്ടും ശസ്ത്രക്രിയക്ക് വിധേനയാകുന്നതോടെ കുറച്ചേറെ നാൾ കൂടി ഫാറ്റി കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും. ഇതോ‌ടെ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന യൂറോ കപ്പിൽ ഫാറ്റിക്ക് കളിക്കാനാകില്ല. 18 വയസ് മാത്രം പ്രായമുള്ള മുന്നേറ്റനിരക്കാരനായ ഫാറ്റി, സ്പാനിഷ് ദേശീയ ടീമിനായി നാല് മത്സരങ്ങൾ കളിച്ചു. ഒരു ​ഗോളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.18 കാരനായ എഫ്‌സി ബാഴ്‌സലോണ സ്‌ട്രൈക്കർ ഈ സീസൺ തുടക്കത്തിൽ ബാഴ്സ ടീമിൽ സ്ഥിരംഗമായിരുന്നു.പത്ത് കളികളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി മികച്ച ഫോമിലുമായിരുന്നു.നവംബറിൽ ഇടതു കാൽമുട്ടിന് ഏറ്റ പരിക്കോടെ യുവ താരത്തിന്റെ കരിയർ തന്നെ താളം തെറ്റി.