ഇറ്റലിയുടെ അപരാജിത നേഷൻസ് ലീഗും കടന്ന് ലോകകപ്പ് വരെ തുടരണം : റോബർട്ടോ മാന്‍ചീനി

യുവേഫ യൂറോ 2020 വിജയത്തിന് ശേഷം വീണ്ടും സ്പെയിനിനെ നേരിടാൻ റോബർട്ടോ മാൻസിനി കാത്തിരിക്കുകയാണ്. യൂറോ കപ്പ് വിജയത്തിന് ശേഷം നേഷൻസ് ലീഗും നേടാനുള്ള ഒരുക്കത്തിലാണ് മാൻസിനിയും ഇറ്റലിയും.അടുത്ത വർഷം ലോകകപ്പ് വരെ ഇറ്റലി അവരുടെ അപരാജിത റെക്കോർഡ് നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് പരിശീലകൻ റോബർട്ടോ മാഞ്ചിനി പറയുകയും ചെയ്തു. ഇന്ന് സ്പെയിനെ നേരിടുന്നതിന് മുന്നോടിയായാണ് ഇറ്റലി പരിശീലകൻ തന്റെ ലക്ഷ്യം വ്യക്തമാക്കിയത്.

ഇറ്റലി അവസാന 37 മത്സരങ്ങളിൽ തോൽവി അറിയാതെ ഒരു റെക്കോർഡ് കുതിപ്പിലാണ് ഉള്ളത്.വിജയികൾ ഞായറാഴ്ച സാൻ സിറോയിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസിനെയോ ബെൽജിയത്തിനെയോ നേരിടും. കഴിഞ്ഞ യൂറോകപ്പിൽ വെബ്ലിയിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനലിലേക്ക് യോഗ്യത നേടിയത്.“ഞങ്ങൾ 37 മത്സരങ്ങൾ പരാജയം അറിയാതെ മുന്നേറി. ഇനിയും വളരെക്കാലം ഈ കുതിപ്പ് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് വരും മത്സരങ്ങളിൽ ഇറ്റലി എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു” മാഞ്ചിനി പറഞ്ഞു.

“ഞങ്ങൾ ഒരു നല്ല ടീമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ വിജയം നിലനിർത്താൻ ഞങ്ങൾ നന്നായി പ്രവർത്തിക്കേണ്ടതുണ്ട്. 2022 ഡിസംബർ വരെ ഈ കുതിപ്പ് തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് വളരെ എളുപ്പമാകുമെന്ന് ഞാൻ കരുതുന്നില്ല” മാഞ്ചിനി പറഞ്ഞു.

മാൻസിനി വരും മുമ്പ് ഇറ്റാലിയൻ ടീം അവരുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു.ഫിഫ ലോകകപ്പിൽ യോഗ്യത പോലും നേടാതെ തകർന്ന ഇറ്റലിക്ക് ജീവശ്വാസം നൽകിയാണ് കോച്ച് റോബർട്ടോ മാന്‍ചീനി യൂറോയിലെ രണ്ടാം കിരീടം രാജ്യത്തിന് സമ്മാനിച്ചത്.പ്രതിരോധം ഉറപ്പിക്കുന്നതിനൊപ്പം ടീമിന് ആക്ര മണമുഖം നൽകിയാണ് മാൻസിനി ഇറ്റലിയെ മാറ്റിയെടുത്തത്.ഈ കിരീടം അവരുടെ ഉയർത്തെഴുന്നേൽപ്പാണ്. ടൂർണമെന്റിൽ എന്നല്ല അവസാന മൂന്ന് വർഷങ്ങളിൽ ഇറ്റലി കളിച്ച നല്ല ഫുട്ബോളിന് ലഭിച്ച അംഗീകാരം. മാന്‍ചീനി വന്നതു മുതൽ ഇറ്റലിയുടെ ശൈലി തന്നെ മാറുന്നതാണ് ഫുട്ബോൾ ലോകം കണ്ടത്. ഡിഫൻസീവ് മോഡിൽ നിന്ന് മോഡോൺ ഫുട്ബോളിലേക്ക് അവർ ചുവടെടുത്തു വെച്ചു. ആക്ര മണങ്ങളായി അവരുടെ മുഖമുദ്ര.

Rate this post