ഐപിഎല്ലിൽ അപൂര്‍വ റെക്കോര്‍ഡുമായി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരവധി എക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുള്ള താരമാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഓരോ സീസണിലും പുതിയ ബാറ്റിംഗ് റെക്കോർഡുകൾ കരസ്ഥമാക്കുന്നതിൽ താരം മുന്നിലാണ്. ഇന്നലെ കൊൽക്കത്തക്കെതിരെയായ മത്സരത്തിൽ ഒരു ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് മുംബൈ ക്യാപ്റ്റൻ.ഇന്നലത്തെ മത്സരത്തില്‍ 12 റണ്‍സ് പിന്നിട്ടപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ മാത്രം 1000 റണ്‍സെന്ന നാഴികക്കല്ല് രോഹിത് പിന്നിട്ടു.ആദ്യമായാണ് ഐ പി എല്ലിൽ ഒരു താരം ഒരൊറ്റ എതിരാളിക്ക് എതിരെ ആയിരം റൺസ് നേടുന്നത്. വേറെ ഒരു താരവും ഒരു എതിരാളിക്ക് എതിരെ മാത്രമായി 1000 റൺസ് നേടിയിട്ടില്ല

ഐപിഎല്‍ ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഒരു താരം 1000 റണ്‍സ് തികക്കുന്നത് ഇതാദ്യമാണ്. കൊല്‍ക്കത്തക്കെതിരെ കളിച്ച 34 മത്സരങ്ങളില്‍ നിന്നാണ് രോഹിത്തിന്‍റെ നേട്ടം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് കൊല്‍ക്കത്തക്കെതിരെ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്.

പഞ്ചാബ് കിംഗ്സിനെതിരെ 943 റണ്‍സ് നേടിയിട്ടുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറാണ് ഏതെങ്കിലും ഒരു ടീമിനെതിരായ റണ്‍വേട്ടയില്‍ രോഹിത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്തക്കെതിരെ വാര്‍ണര്‍ക്ക് 915 റണ്‍സുണ്ട്.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 909 റണ്‍സ് നേടിയിട്ടുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് വാര്‍ണര്‍ക്ക് പിന്നിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംസ്ഗിനെതിരെ കോലി 895 റണ്‍സടിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിനെതിരെ ശിഖര്‍ ധവാന്‍ 894 റണ്‍സ് നേടിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 823 റണ്‍സടിച്ചിട്ടുള്ള എം എസ് ധോണി ഇവര്‍ക്ക് പിന്നിലുണ്ട്.

അതേസമയം, ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. എട്ട് കളികളില്‍ നിന്ന് ആറ് ജയവുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇത്രയും കളിയില്‍ നിന്ന് അഞ്ച് ജയമുള്ള ബാംഗ്ലൂര്‍ മൂന്നാമതാണ്. ഇന്ന് ജയിക്കാനായാല്‍ എം.എസ്. ധോണിക്കും കൂട്ടര്‍ക്കും പട്ടികയുടെ തലപ്പത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും.

Rate this post